ഓസ്ട്രേലിയൻ ഓപൺ ടെന്നീസ് ടൂർണമെന്‍റിൽ പുരുഷ സിംഗിൾസിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് യുവ താരം കാർലോസ് അൽകാരസിനെ തോൽപ്പിച്ച് ജോക്കോവിച്ച്. അൽകാരസിനെ 4-6, 6-4, 6-3, 6-4 എന്ന സ്കോറിൽ കീഴടക്കിയാണ് ജോക്കോവിച്ച് സെമിയിലേക്ക് മുന്നേറിയത്.
Novak Djokovic is the greatest of all time.pic.twitter.com/01ZYnEjWh2
— Danny 🐊 (@DjokovicFan_) January 21, 2025
നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. പിന്നീട്, അൽക്കാരസിന് തിരിച്ചുവരാൻ അവസരം നൽകാതെ മുന്നേറിയ ഇതിഹാസ താരം തുടർച്ചയായ മൂന്ന് സെറ്റുകളും സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിച്ചു. 25-ാം ഗ്രാൻഡ്സ്ലാം കിരീടത്തിലേക്കാണ് ജോക്കോവിച്ച് കണ്ണുവെക്കുന്നത്.
Content Highlights: Novak Djokovic Beats Carlos Alcaraz In Australian Open quarter final