ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; യാനിക് സിന്നറിന് വിലക്ക്

ഫെബ്രുവരി ഒമ്പത് മുതൽ മെയ് നാലാം തീയതി വരെയാണ് സിന്നറിന്റെ വിലക്കിന്റെ സമയം

dot image

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നറിന് മൂന്ന് മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിലാണ് സിന്നർ പരാജയപ്പെട്ടത്. ഫെബ്രുവരി ഒമ്പത് മുതൽ മെയ് നാലാം തീയതി വരെയാണ് സിന്നറിന്റെ വിലക്കിന്റെ സമയം. ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ ഉൾപ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നർ വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമായ ഉത്തേജക വിരുദ്ധ ഏജൻസി കടുത്ത നടപടികൾ എടുത്തില്ല.

കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല സിന്നർ ഇത് ചെയ്തതെന്ന് ഏജൻസി പ്രസ്താവനയിൽ പ്രതികരിച്ചു. ഉത്തേജക മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തിൽ നേട്ടമൊന്നും ലഭിക്കില്ലെനന്നും ഏജൻസി വ്യക്തമാക്കി.

ലോക ഒന്നാം നമ്പർ ടെന്നിസ് താരവും ഓസ്ട്രേലിയൻ ഓപണിൽ കഴിഞ്ഞ രണ്ട് തവണയും ജേതാവായ താരവുമാണ് യാനിക് സിന്നർ. വിലക്കിന് ശേഷം സിന്നറിന് ഇനി ഫ്രഞ്ച് ഓപൺ മുതലുള്ള ടെന്നിസ് ടൂർണമെന്റുകൾ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: Jannik Sinner banned from tennis for three months in doping case settlement

dot image
To advertise here,contact us
dot image