തിരുമലയിലെത്തി തല മുണ്ഡനം ചെയ്ത് ഗുകേഷ്; ലോക ചാംപ്യനായതിനുള്ള നന്ദിയെന്ന് താരം

തിരുമല ക്ഷേത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലോക ചാംപ്യൻഷിപ്പ് വിജയ സമയത്ത് തന്നെ ഇവിടെയെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു

dot image

ലോക ചെസ് ചാംപ്യൻഷിപ്പ് വിജയത്തിന് ശേഷം ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രം സന്ദർശിച്ച് ഡി ഗുകേഷ്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ ഈ യുവപ്രതിഭ ഇവിടുത്തെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി തല മൊട്ടയടിക്കുകയും ചെയ്തു. തിരുമല ക്ഷേത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലോക ചാംപ്യൻഷിപ്പ് വിജയ സമയത്ത് തന്നെ ഇവിടെയെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു.

കഴിഞ്ഞ വർഷം, ലോക ചെസ് ചാംപ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതോടെ ഗുകേഷ് വാർത്തകളിൽ ഇടം നേടിയിരുന്നു. സിംഗപ്പൂരിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ചൈനയുടെ ഡിംഗ് ലിറനെയാണ് 18 കാരനായ ഗുകേഷ് പരാജയപ്പെടുത്തിയത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായായിരുന്നു ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നതും. ഇതിന് പിന്നാലെ ഖേൽ രത്ന പുരസ്കാരവും ഗുകേഷിനെ തേടിയെത്തിയിരുന്നു.

Content Highlights: D Gukesh shaves head at Tirumala temple after World Championship success

dot image
To advertise here,contact us
dot image