ഇന്ത്യൻ വനിതാ ഹോക്കി ടീമിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം; വന്ദന കടാരി വിരമിച്ചു

15 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 320 മത്സരങ്ങൾ കളിച്ചു

dot image

രാജ്യത്തിന്റെ വനിതാ ഹോക്കി ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വന്ദന കടാരി രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ചു. 15 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 320 മത്സരങ്ങൾ കളിച്ചു. 158 ഗോളുകൾ നേടി. ഹരിദ്വാർ സ്വദേശിയായ വന്ദന 32 -ാം വയസ്സിലാണ് വിരമിക്കുന്നത്.

2009ൽ, 17–ാം വയസ്സിൽ രാജ്യാന്തര ഹോക്കിയിൽ അരങ്ങേറിയ വന്ദന, ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സിൽ ഹാട്രിക് നേടി. അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2016, 2023 വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ സ്വർണം നേടിയ ടീമിലും 2022 എഫ്ഐഎച്ച് വനിതാ നേഷൻസ് കപ്പ് ഹോക്കി ചാംപ്യൻമാരായ ടീമിലും അംഗമായിരുന്നു.

Content Highlights: Hockey legend Vandana Katariya retire

dot image
To advertise here,contact us
dot image