കരീബിയന് കരുത്തിനെ തകര്ത്ത കപിലിന്റെ ചെകുത്താന്മാര്; ഇന്ത്യയുടെ ആദ്യ വിശ്വ കിരീടത്തിന് 41 വയസ്

ശരാശരി പ്രതിഭ മാത്രമുള്ള ടീമിനെയും കൊണ്ട് കപില് ദേവെന്ന 24കാരന് വിശ്വകിരീടം സ്വന്തമാക്കുമെന്ന് ഇന്ത്യന് ക്രിക്കറ്റിന്റെ കടുത്ത ആരാധകര് പോലും സ്വപ്നം കണ്ടിരുന്നില്ല

dot image

കപിലിന്റെ ചെകുത്താന്മാര് ആദ്യ ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചിട്ട് ഇന്നേക്ക് 41 വര്ഷം പൂർത്തിയാവുകയാണ്. 1983 ജൂണ് 25നായിരുന്നു ഇന്ത്യയുടെ വിശ്വ വിജയം. ഇന്ത്യയെ ക്രിക്കറ്റിന്റെ ഭൂപടത്തില് അടയാളപ്പെടുത്തിയ വര്ഷം.

രണ്ട് കിരീടങ്ങള് സ്വന്തമായുള്ള ലോകക്രിക്കറ്റില് അതികായരായ വെസ്റ്റ് ഇന്ഡീസായിരുന്നു കലാശപ്പോരില് ഇന്ത്യയുടെ എതിരാളികള്. ശരാശരി പ്രതിഭ മാത്രം കൈമുതലായുള്ള ടീമിനെയും കൊണ്ട് കപില് ദേവെന്ന 24കാരന് വിശ്വകിരീടം സ്വന്തമാക്കുമെന്ന് ഇന്ത്യന് ക്രിക്കറ്റിന്റെ കടുത്ത ആരാധകര് പോലും സ്വപ്നം കണ്ടിരുന്നില്ല. ലോകക്രിക്കറ്റിന്റെ സകലസമവാക്യങ്ങളെയും ഒപ്പം ഇന്ത്യയുടെ കായിക ലോകത്തെയും മാറ്റിമറിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

1983 ജൂണ് 25ന് ഇംഗ്ലണ്ടിലെ ലോര്ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ചരിത്ര ഫൈനല്. ടോസ് നേടിയ വിന്ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഓപ്പണര്മാരായ സുനില് ഗവാസ്കറും (2) കൃഷ്ണമാചാരി ശ്രീകാന്തും (38) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും വലിയ സ്കോര് എത്തിപ്പിടിക്കുന്നതിന് മുന്പ് പിരിയേണ്ടി വന്നു. സ്കോര് ബോര്ഡില് 60 റണ്സ് തെളിയുന്നതിന് മുന്പേ ഇരുവരും പുറത്തായി.

ശ്രീകാന്ത് നേടിയ 38 റണ്സ് കൂടാതെ ചെറുത്തുനിന്നത് മൊഹീന്ദര് അമര്നാഥ് (26) മാത്രമായിരുന്നു. നായകന് കപില് വെറും 15 റണ്സിന് വീണു. കൃത്യമായ ഇടവേളകളില് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ 54.4 ഓവറില് 183 റണ്സിന് ഓള്ഔട്ടായി. വിന്ഡീസിന് വേണ്ടി ആന്ഡി റോബര്ട്സും മാല്ക്കം മാര്ഷലും മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്ഡീസിന് 50 റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടയില് ഓപ്പണര്മാരായ ഗോര്ഡണ് ഗ്രീനിഡ്ജിനെയും (1) ഡെസ്മോണ്ട് ഹെയ്നസിനെയും (13) നഷ്ടമായി. ഗ്രീനിഡ്ജിനെ ബല്വീന്ദര് സന്ധവും ഹെയ്നസിനെ മദന്ലാലും പുറത്താക്കി. വണ്ഡൗണായി എത്തിയ വിവ് റിച്ചാര്ഡിനെ പുറത്താക്കിയതാണ് മത്സരത്തിന്റെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്. അക്കാലത്തെ ഏറ്റവും അപകടകാരിയായ ബാറ്റര്മാരില് ഒരാളായി കണക്കാക്കപ്പെട്ടിരുന്ന റിച്ചാര്ഡ്സിനെ കപില്ദേവ് മികച്ച ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.

വെസ്റ്റ് ഇന്ഡീസിന് പിന്നീട് അധികനേരം ക്രീസിലുറക്കാന് കഴിഞ്ഞില്ല. 52 ഓവറില് 140 റണ്സിന് കരീബിയന് പട അടിയറവ് പറഞ്ഞതോടെ ഇന്ത്യയ്ക്ക് 43 റണ്സ് വിജയം സ്വന്തമായി. ഇന്നിങ്സിലുടനീളം തകര്പ്പന് ഓള്റൗണ്ട് പ്രകടനം കാഴ്ചവെച്ച മൊഹീന്ദര് അമര്നാഥായിരുന്നു ഇന്ത്യയുടെ മാന് ഓഫ് ദ മാച്ച്. ഇന്ത്യയ്ക്ക് വേണ്ടി 26 റണ്സെടുത്ത അമര്നാഥ് ബൗളിങ്ങില് 12 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്:

കപിൽ ദേവ് (ക്യാപ്റ്റൻ), മൊഹീന്ദർ അമർനാഥ്, സുനിൽ ഗാവസ്കർ, കൃഷ്ണമാചാരി ശ്രീകാന്ത്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ, റോജർ ബിന്നി, കീർത്തി ആസാദ്, മദൻ ലാൽ, സയ്യിദ് കിർമാനി (വിക്കറ്റ് കീപ്പർ), ബൽവീന്ദർ സന്ധു, ദിലീപ് വെങ്സർക്കാർ, രവി ശാസ്ത്രി, സുനിൽ വത്സൻ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us