മലയാളത്തിന്റെ അഭിമാനം പി ടി ഉഷയ്ക്ക് ഇന്ന് 60-ാം പിറന്നാള്. ഒരു സെക്കൻഡിൻറെ നൂറിലൊന്ന് വ്യത്യാസത്തിൽ ഒളിമ്പിക് മെഡൽ നഷ്ടമായെങ്കിലും ഉഷ ഓടിയെത്തിയ ദൂരം ഇന്ത്യന് കായിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്മയാണ്. പി ടി ഉഷ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഏഴാം ക്ലാസുകാരിയും ജില്ലാ ചാമ്പ്യനുമായ സീനിയറുമൊത്ത് ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ അധ്യാപികയുടെ നിർദേശം. കുഞ്ഞു ഉഷ ഓടി, നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടികയറിയ ചരിത്രതുടക്കം അവിടെ നിന്നായിരുന്നു.
ഒ എം നമ്പ്യാരെ പരിചയപ്പെട്ടത് ഉഷയുടെ കരിയറില് വഴിത്തിരവായി. 16-ാം മത്തെ വയസിലാണ് ഒ എം നമ്പ്യാരുടെ പരിശീലനത്തോടെ പി ടി ഉഷ കേരളത്തിലെങ്ങും പരിചിതമായ പേരായി. കറാച്ചിയിൽ നടന്ന ഓപൺ നാഷണൽ മീറ്റിൽ നാല് സ്വർണം ഉഷ ഓടി നേടി. 1980ൽ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 18ാം വയസിൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യയുടെ അഭിമാനമായി. 19ാം വയസിൽ അർജുന അവാർഡ് നേടി.
20ാം വയസിലാണ് ഉഷ ലൊസാഞ്ചൽസ് ഒളിമ്പിക്സ് വേദിയിലെത്തുന്നത്. അതൊരു ചരിത്രമായിരുന്നു. ഒളിമ്പിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിതയായ ഉഷയ്ക്ക് ഒരു സെക്കൻഡിൻറെ നൂറിലൊന്ന് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. അന്ന് ഉഷയ്ക്കൊപ്പം ഇന്ത്യ മുഴുവൻ കരഞ്ഞു. ആശ്വസിപ്പിക്കാനെത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. പക്ഷേ അവിടെയും തളരാൻ അവർ തയാറായ്യില്ല.
വിവാഹത്തോടെ താത്കാലിക ഇടവേളയെടുത്തെങ്കിലും 1998 ല് ട്രാക്കിലേക്ക് തിരിച്ചെത്തി. അമ്മയായ ശേഷം പങ്കെടുത്ത ആദ്യ മത്സരത്തിലും റെക്കോഡിട്ടു. ഏഷ്യൻ ട്രാക്ക്ആൻഡ് ഫീൽഡ് മീറ്റിൽ 200 മീറ്റർ റേസിൽ 23.27 സെക്കൻഡ് കൊണ്ട് ഓടിയാണ് ഉഷ ഫിനിഷ് ചെയ്തത്. 36ാം വയസിൽ പൂർണമായും വിരമിച്ച ഉഷ ഭാവിയുടെ താരങ്ങൾക്കുള്ള പരിശീലനത്തിലേക്ക് ട്രാക്ക് മാറ്റി. നിലവില് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയാണ് പി ടി ഉഷ. കേരളത്തിന്റെ സ്വന്തംപയ്യോളി എക്സ്പ്രസിന് റിപ്പോര്ട്ടറിന്റെ ജന്മദിനാശംസകള്.
കരീബിയന് കരുത്തിനെ തകര്ത്ത കപിലിന്റെ ചെകുത്താന്മാര്; ഇന്ത്യയുടെ ആദ്യ വിശ്വ കിരീടത്തിന് 41 വയസ്