ഇന്ത്യന് ക്രിക്കറ്റിന്റെ 'വിപ്ലവ നായകന്'; ദാദ @ 52

സൗരവ് ഗാംഗുലി ഇന്ന് 52-ാം പിറന്നാള് ആഘോഷിക്കുകയാണ്

dot image

1996 ജൂണിലെ ലോര്ഡ്സ് ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരേ മൂന്നാമനായി ഒരു 24-കാരന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങി. ഇംഗ്ലീഷ് ബൗളിങ് നിര ആ പൊടിമീശക്കാരനെ വലിയ കാര്യമായി പരിഗണിച്ചില്ല. എന്നാല് ബാറ്റെടുത്ത ആ ഇടംകൈയന് ആക്രമണവും ക്ഷമയും ഒത്തുചേര്ന്ന ഇന്നിങ്സിലൂടെ ഇംഗ്ലീഷുകാരെ വെള്ളം കുടിപ്പിച്ചു.

ബൗളര്മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇംഗ്ലീഷ് ക്യാപ്റ്റന് മൈക്കല് ആതേര്ട്ടന് ആ പ്രതിരോധം ഭേദിക്കാനായില്ല. ഓഫ് സൈഡില് എങ്ങനെയൊക്കെ ഫീല്ഡ് ഒരുക്കിയിട്ടും അവന്റെ ഡ്രൈവുകളെല്ലാം ബൗണ്ടറി കടന്നു. അന്ന് 435 മിനിറ്റ് ക്രീസില് നിന്ന് 301 പന്തുകള് നേരിട്ട് 20 ഫോറുകളടക്കം 131 റണ്സെടുത്താണ് ആ അരങ്ങേറ്റക്കാരന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. അരങ്ങേറ്റ ടെസ്റ്റില് തന്നെ സെഞ്ചുറി നേടുന്ന പത്താമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തം.

ആരെയും കൂസാത്ത ആ 24കാരന് പില്ക്കാലത്ത് ഇന്ത്യന് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി. ആരാധകര് ആദ്യം അവനെ കൊല്ക്കത്തയുടെ രാജകുമാരന് എന്ന് വിളിച്ചു. പിന്നീടയാള് അവരുടെ ദാദയായി. ഇന്ത്യന് ക്രിക്കറ്റ് ടീമിനെ വിജയം വെട്ടിപ്പിടിക്കാന് പോന്ന സംഘമാക്കിയ മുന് ക്യാപ്റ്റന് പിന്നീട് ബിസിസിഐയുടെ അധ്യക്ഷസ്ഥാനത്തുമെത്തി.

ഇന്ത്യന് ക്രിക്കറ്റിന്റെ ദാദ സൗരവ് ഗാംഗുലി ഇന്ന് 52-ാം പിറന്നാള് ആഘോഷിക്കുകയാണ്. 2000ത്തിൽ ഇന്ത്യന് ക്രിക്കറ്റിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗാംഗുലി അഞ്ച് വര്ഷകാലം ടീമിനെ നയിച്ചു. ഇന്ത്യന് ക്രിക്കറ്റ് എക്കാലവും ഓര്ത്തിരിക്കുന്ന ഒട്ടേറെ നേട്ടങ്ങളിലേക്ക് ടീമിനെ കൈപിടിച്ചുയര്ത്താന് ആ അഞ്ച് വര്ഷം കൊണ്ട് സൗരവ് ഗാംഗുലിക്കായി.

1972 ജൂലായ് എട്ടിന് കൊല്ക്കത്തയിലായിരുന്നു സൌരവ് ഗാംഗുലിയുടെ ജനനം. 1972 ജൂലൈ എട്ടിന് കൊല്ക്കത്തയിലാണ് സൗരവ് ചന്ദിദാസ് ഗാംഗുലിയുടെ ജനനം. ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകന്. വന്കിട പ്രിന്റിങ് പ്രസ് നടത്തിയിരുന്ന ആളാണ് ചന്ദിദാസ് ഗാംഗുലി. മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബം, രാജകീയ സമാനമായ ബാല്യത്തിലൂടെയാണ് ഗാഗുലി ക്രിക്കറ്റിൻ്റെ ലോകത്തേക്ക് കടന്നുവന്നത്.

ഇന്ത്യന് ക്രിക്കറ്റിന്റെ മഹേന്ദ്രജാലം; ക്യാപ്റ്റന് കൂള് @ 43

വാതുവെയ്പ്പ് വിവാദം ഇന്ത്യന് ക്രിക്കറ്റിനെ പിടിച്ചുലച്ച 2000 ത്തിലാണ് ഗാംഗുലി ഇന്ത്യന് നായകസ്ഥാനം ഏറ്റെടുത്തത്. പടുകുഴിയില്നിന്ന് ഇന്ത്യന് ക്രിക്കറ്റിനെ വസന്തത്തിന്റെ പുതിയ കാലത്തേക്ക് നയിച്ചു. യുവ്രാജ് സിങ്, വിരേന്ദര് സേവാഗ്, ഹര്ഭജന് സിങ്, സഹീര് ഖാന്, ആശിഷ് നെഹ്റ, എം എസ് ധോണി തുടങ്ങി ഇന്ത്യന് ക്രിക്കറ്റിനെ പില്ക്കാലത്ത് ഉന്നതങ്ങളിലേക്ക് നയിച്ചവര്ക്കെല്ലാം ടീമിലേക്കുള്ള വഴിതുറന്നു.

ആരെയും ഭയക്കാതെ മുന്നില് നിന്ന് നയിച്ച നായകനായി ഗാംഗുലി മാറി. സ്വന്തം നേട്ടങ്ങളേക്കാള് ടീമാണ് വലുതെന്ന നിലപാടെടുത്തു. എതിര് വാക്കുകളെ അതിലും മൂര്ച്ചയോടെ നേരിട്ടു. തനിക്കൊപ്പം കളിക്കുന്ന പത്ത് കളിക്കാരുടെയും ഗോഡ് ഫാദറായി. തലമുറകളുടെ രാജകുമാരനായി. ഇന്ത്യന് ക്രിക്കറ്റ് ടീമില്നിന്ന് പടിയിറങ്ങി വര്ഷങ്ങളായെങ്കിലും, സൗരവ് ഗാംഗുലി ആരാധകര്ക്ക് ഇന്നും വികാരമാണ്. ദാദ എന്ന വികാരം.

dot image
To advertise here,contact us
dot image