ഓസീസിനെതിരെയുള്ള പരമ്പര പെർത്തിൽ ആരംഭിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ല; പെർത്തിലെ ചരിത്രം ഇങ്ങനെ

ഓസീസിലെ മറ്റേത് മൈതാനത്തേക്കാളും മോശം ട്രാക്ക് റെക്കോർഡാണ് പെർത്തിൽ ഇന്ത്യക്കുള്ളത്

dot image

ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പര പൂർണ്ണമായും കൈവിട്ടതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യൻ ടെസ്റ്റ് ടീമിന് ഓസീസ് മണ്ണിൽ നടക്കുന്ന പരമ്പര വിജയിക്കുക അനിവാര്യമായിരിക്കുകയാണ്. എന്നാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കുക എന്ന പ്രതിസന്ധി നിലനിൽക്കെ ഇന്ത്യൻ ടീമിന് ഒട്ടും എളുപ്പമാവില്ല ഈ പരമ്പര. പ്രത്യേകിച്ച്, അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത് പെർത്തിൽ കൂടിയാകുമ്പോൾ. ഓസീസിലെ മറ്റേത് മൈതാനത്തേക്കാളും മോശം ട്രാക്ക് റെക്കോർഡാണ് പെർത്തിൽ ഇന്ത്യക്കുള്ളത് എന്നത് തന്നെയാണ് അത്.

പേസിനെയും ബൗൺസറിനെയും പരിധിയിലധികം പിന്തുണയ്ക്കുന്ന പിച്ചാണ് പെർത്തിലേത്. താരതമ്യേന വേഗം കുറഞ്ഞ ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ളവരാണ് നിലവിൽ ഇന്ത്യൻ ബാറ്റർമാരിൽ ഭൂരിഭാഗവും. 2018ലാണ് ഇന്ത്യ ഇവിടെ അവസാനമായി ടെസ്റ്റ് കളിക്കുന്നത്. അന്ന് 146 റൺസിന് ഓസ്ടേലിയക്കായിരുന്നു ജയം. ഇന്ത്യ 2-1 ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ അന്ന് തോറ്റ ഏക മത്സരവും ഇതായിരുന്നു. അന്നത്തെ മത്സരത്തിൽ ആറ് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഇത്തവണ ഇല്ല എന്നതും ശ്രദ്ധയമാണ്.

2012 ൽ ഇന്ത്യയും ഓസ്ട്രലിയയും ഏറ്റുമുട്ടിയ മറ്റൊരു ടെസ്റ്റിൽ ഇന്നിങ്സിനും 37 റൺസിനുമായിരുന്നു ഇവിടെ ഓസ്‌ട്രേലിയയുടെ വിജയം. ധോണിക്ക് കീഴിലായിരുന്നു അന്ന് ടീം ഇറങ്ങിയിരുന്നത്. ഈ മത്സരമടങ്ങിയ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ അന്ന് തോറ്റു. ഒന്നാം ഇന്നിങ്സിൽ 180 റൺസ് നേടിയ ഡേവിഡ് വാർണറായിരുന്നു അന്ന് ഇന്ത്യയെ തകർത്തത്.

2008ലാണ് ഇവിടെ മറ്റൊരു ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം നടന്നത്. ആദ്യ ഇന്നിങ്സിൽ സച്ചിൻ ടെണ്ടുൽക്കർ 93 റൺസ് നേടിയപ്പോൾ രാഹുൽ ദ്രാവിഡ് 71 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ ലക്ഷ്മൺ 79 റൺസ് നേടി. ആൻഡ്രൂ സൈമണ്ട്‌സിനെ പുറത്താക്കി അനിൽ കുംബ്ലെ തൻ്റെ 600-ാം ടെസ്റ്റ് വിക്കറ്റ് നേടിയ മത്സരവും ഇതായിരുന്നു. മത്സരത്തിൽ ഇന്ത്യ 72 റൺസിന് വിജയിച്ചു.

1992 ലാണ് ഇവിടെ ഇരുവരും തമ്മിൽ മറ്റൊരു ടെസ്റ്റ് മത്സരം നടക്കുന്നത്. 300 റൺസിനായിരുന്നു അന്ന് ഓസ്ട്രലിയ വിജയിച്ചത്. ഇന്ത്യ വലിയ സ്കോറിന് പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റിന്റെ ദൈവം സാക്ഷാൽ സച്ചിൻ സെഞ്ച്വറിയുമായി അവതരിച്ച മത്സരമായിരുന്നു അത്. മക്‌ഡെർമോട്ട്, മെർവ് ഹ്യൂസ്, പോൾ റീഫൽ തുടങ്ങിയ പേര് കേട്ട ഓസീസ് തീപ്പന്തങ്ങൾക്കെതിരെ അന്ന് പതിനെട്ടുകാരനായ സച്ചിൻ സെഞ്ച്വറി നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും തന്നെ പക്ഷെ, പൊരുതി നോക്കാൻ പോലുമായില്ല.

1977 ഡിസംബറിൽ ബിഷൻ സിംഗ് ബേദിയുടെ നായകത്വത്തിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് പെർത്തിൽ കളിക്കുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഓപ്പണർ ചേതൻ ചൗഹാൻ്റെ 88 റൺസിൻ്റെയും മൊഹീന്ദർ അമർനാഥിൻ്റെ 90ൻ്റെയും മികവിലാണ് ഒന്നാം ഇന്നിങ്‌സിൽ 402 റൺസെടുത്തു. അഞ്ച് വിക്കറ്റ് നേട്ടവുമായി ബേദി മുന്നിൽ നിന്നെങ്കിലും ഓസീസ് നായകൻ സിംപ്‌സണിൻ്റെ 176 റൺസ് ബലത്തിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 394 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ സുനിൽ ഗവാസ്‌കർ, അമർനാഥ് എന്നിവർ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് 330/9 ലെത്തിച്ചു. എന്നാൽ ടോണി മാനും (105) പീറ്റർ ടൂഹേയും (83) റൺസ് വേട്ടയിൽ മുന്നിട്ട് നിന്നപ്പോൾ ഓസീസ് ലക്ഷ്യം മറികടന്നു.

Content Highlights: Pearth may no ideal for good start for India vs Australia for in test serious

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us