
അന്ന് മാർച്ച് 27, 2025. ഷാർദുൽ താക്കൂറെന്ന കായിക താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയത് ആ ദിവസമായിരുന്നു. രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഐപിഎൽ ആരവത്തിന്റെ സമയമായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന് ലഖ്നൗ സൂപ്പർ ജയന്റസ് എതിരാളികളായി. സൺറൈസേഴ്സിനായി ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റ് ചെയ്യാനായി ക്രീസിലെത്തി. ഷാർദുൽ താക്കൂർ ലഖ്നൗവിനായി പന്തെടുത്തു. അഭിഷേക് ശർമ, ഇഷാൻ കിഷൻ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി എന്നിവർ ഷാർദുലിന് മുന്നിൽ കീഴടങ്ങി. ഇത് ഷാർദുലിന്റെ തിരിച്ചുവരവിന്റെ കഥയാണ്.
ഇതാണ് ക്രിക്കറ്റ്'അന്ന് മാർച്ച് 27, 2025. ഷാർദുൽ താക്കൂറെന്ന കായിക താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയത് ആ ദിവസമായിരുന്നു. രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഐപിഎൽ ആരവത്തിന്റെ സമയമായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന് ലഖ്നൗ സൂപ്പർ ജയന്റസ് എതിരാളികളായി. സൺറൈസേഴ്സിനായി ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റ് ചെയ്യാനായി ക്രീസിലെത്തി. ഷാർദുൽ താക്കൂർ ലഖ്നൗവിനായി പന്തെടുത്തു. അഭിഷേക് ശർമ, ഇഷാൻ കിഷൻ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി എന്നിവർ ഷാർദുലിന് മുന്നിൽ കീഴടങ്ങി. ഇത് ഷാർദുലിന്റെ തിരിച്ചുവരവിന്റെ കഥയാണ്.
ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിന് മുൻനിര തകരുമ്പോൾ വാലത്തറ്റ് മികച്ച പോരാട്ടം നടത്തുന്ന ഒരു ബൗളർ ഉണ്ടായിരുന്നു. അയാളുടെ സംഭാവനകൾ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യയ്ക്ക് മാന്യമായ സ്കോർ നേടി നൽകി. എതിരാളികൾ ബാറ്റുകൊണ്ട് മുന്നേറുകയാണെങ്കിൽ അയാൾ പന്തുകൊണ്ട് മികവ് കാട്ടും. ഏതൊരു കഥയിലെയും പോലെതന്നെ ഷാർദുലിനെ തേടിയും ജീവതത്തിലെ മോശം ദിവസങ്ങളെത്തി. അയാൾ ഇന്ത്യൻ ടീമിന് പുറത്തായി.
തിരിച്ചുവരവിനായി ഷാർദുൽ കഠിനമായി അധ്വാനിച്ചു. രഞ്ജി ട്രോഫിയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനങ്ങൾ നടത്തി. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല ഐപിഎൽ ലേലത്തിൽ പോലും അയാൾക്ക് മുന്നിൽ വാതിലുകൾ അടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ പകരക്കാരനായി ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി.
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രണ്ട് വിക്കറ്റുകളുമായി ഷാർദുലിന്റെ പോരാട്ടവീര്യം കണ്ടതാണ്. ഹൈദരബാദിനെതിരെ വിക്കറ്റ് നേട്ടം ഇരട്ടിയായി. എവിടെയോ ആരാധകർ ആ പഴയ ഷാർദുലിനെ കാണുകയാണ്. ഇന്ത്യൻ ടീമിലേക്ക് അയാളുടെ തിരിച്ചുവരവിന് ആഗ്രഹിക്കുകയാണ്.
തന്റെ കഥയെക്കുറിച്ച് ഷാർദുലും പ്രതികരിച്ചിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ക്രിക്കറ്റിന്റെ ഭാഗമാണ്. ഐപിഎൽ താരലേലം എന്റെ മോശം ദിവസങ്ങളിലൊന്നായിരുന്നു. ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിൽ തിരിച്ചടികൾ ഉണ്ടാകും. തിരിച്ചുവരവുകളും ഉണ്ടാകും. മത്സരത്തിന്റെ ഇടവേളയിൽ ഷാർദുൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
തിരിച്ചുവരവുകൾ ഉണ്ടാകുന്നില്ലെങ്കിൽ കായിക മത്സരങ്ങൾക്ക് പിന്നെന്താണ് അർത്ഥമുള്ളത്. തോൽവികൾ മാറി വിജയങ്ങൾ ഉണ്ടാവണം. ഉയരങ്ങൾ കീഴടക്കാനുള്ള പോരാട്ടവീര്യം ആർജിച്ചെടുക്കണം. തിരിച്ചുവരവിനായി, ഇന്ത്യൻ ടീമിന്റെ ഉയരങ്ങളിലേക്കെത്താനുള്ള ആ പോരാട്ടവീര്യം അത് ഷാർദുൽ താക്കൂറിൽ കാണുന്നുണ്ട്.
Content Highlights: 'All These Things happen in Cricket': Shardul Thakur sent Message on BCCI