കമ്മ്യൂണിറ്റി ഇവന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഇവൻ്റുകൾ അംഗങ്ങളെ ഓർമ്മപ്പെടുത്തുന്നതിന് കമ്മ്യൂണിറ്റി അഡ്മിനുകളെ സഹായിക്കുന്നതാണ് ഈ ഫീച്ചർ
കമ്മ്യൂണിറ്റി ഇവന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
Updated on

2022 നവംബറിലാണ് വാട്‌സ്ആപ്പ് 'കമ്മ്യൂണിറ്റി' എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്ത ഫീച്ചറാണിത്. കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഈ മാസം ആദ്യം കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചറും ലഭിച്ചു. വരാനിരിക്കുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേര്‍ത്തുകൊണ്ട് വാട്ട്സ്ആപ്പ് ഇവന്റ് ഫീച്ചറിനെ കൂടുതല്‍ പരിഷ്‌ക്കരിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഡബ്ലു എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് (പതിപ്പ് 2.24.12.5) വഴി വെളിപ്പെടുത്തിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഒരു പുതിയ ഇവന്റ് റിമൈന്‍ഡര്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുകയാണ്. ഈ പുതിയ കൂട്ടിച്ചേര്‍ക്കല്‍, വരാനിരിക്കുന്ന ഇവന്റുകള്‍ക്കായി ഓര്‍മ്മപ്പെടുത്തലുകള്‍ സജ്ജീകരിക്കുന്നു. ഇവൻ്റുകൾ അംഗങ്ങളെ ഓർമ്മപ്പെടുത്തുന്നതിന് കമ്മ്യൂണിറ്റി അഡ്മിനുകളെ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്. ഷെഡ്യൂള്‍ ചെയ്ത ഇവന്റുകള്‍ക്ക് മുമ്പായി ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ ഇവന്റ് റിമൈന്‍ഡര്‍ ഓപ്ഷന്‍ അഡ്മിന്‍മാരെ അനുവദിക്കും. ഇവന്റിന് 30 മിനിറ്റ്, 2 മണിക്കൂര്‍ അല്ലെങ്കില്‍ 1 ദിവസം മുമ്പ് ഇങ്ങനെ എപ്പോള്‍ വേണമെങ്കിലും ഓര്‍മ്മപ്പെടുത്തലുകൾ സെറ്റു ചെയ്യാം. തങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന ഷെഡ്യൂളുകളും മുന്‍ഗണനകളും പരിഗണിച്ച് രണ്ട് അറിയിപ്പ് സമയങ്ങള്‍ വരെ തിരഞ്ഞെടുക്കാനുള്ള സൗകര്യം അഡ്മിനുകള്‍ക്ക് ഉണ്ടായിരിക്കും.

റിമൈന്‍ഡറുകള്‍ ഇവന്റ്‌പേജിലേക്ക് സംയോജിപ്പിക്കും, അതില്‍ നിലവില്‍ ഇവന്റിന്റെ പേര്, വിവരണം, തീയതി, ലൊക്കേഷന്‍ എന്നിവയ്ക്കായുള്ള ഫീല്‍ഡുകളും വാട്ട്സ്ആപ്പ് കോള്‍ ലിങ്ക് സജ്ജീകരിക്കാനുള്ള ഓപ്ഷനും ഉള്‍പ്പെടുന്നു. പുതിയ റിമൈന്‍ഡര്‍ ഫീച്ചര്‍ ഈ പേജിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും, വരാനിരിക്കുന്ന ഇവന്റുകള്‍ക്കായി അംഗങ്ങള്‍ നന്നായി തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ 'കൂടുതല്‍ അതിഥികളെ അനുവദിക്കുക' എന്ന ഓപ്ഷനുമുണ്ട്, ഒരു അതിഥിയെ ഇവന്റിലേക്ക് കൊണ്ടുവരാന്‍ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്നതാണ് ഈ ഓപ്ഷൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com