ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

എഐ സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
Updated on

പുതിയ ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ജൂണ്‍ 10 ന് ആരംഭിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും പുതിയ ഐഫോണ്‍ സോഫ്റ്റ്വെയർ അവതരിപ്പിക്കുക. ഐഒഎസ് 18 ലെ ചില എഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെയാണ് പ്രോസസ് ചെയ്യുക.

പുതിയ ഐഒഎസ് 18ല്‍ എഐ സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഐഫോണ്‍ 15 സീരീസില്‍ പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകള്‍ ലഭിക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകള്‍. മുന്‍നിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18ല്‍ എഐ ഫീച്ചറുകള്‍ എത്തുക എന്നാണ് വിവരം.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനകം എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഒഎസ് 18ല്‍ വരാനിരിക്കുന്ന എഐ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഔദ്യോഗികമായി ആപ്പിള്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com