റീലുകളിൽ ഇനിമുതല്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്
റീലുകളിൽ ഇനിമുതല്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; പുതിയ ഫീച്ചറുമായി  ഇന്‍സ്റ്റഗ്രാം
Updated on

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേർക്കാനാകും. 20 പാട്ടുകള്‍ വരെ ഒരു റീലില്‍ ചേര്‍ക്കാനുള്ള മള്‍ട്ടിപ്പിള്‍ ഓഡിയോ ട്രാക്ക്‌സ് സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്.

'ഇന്ന് മുതല്‍ ഒരു റീലില്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാനാവും. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിറ്റ് ചെയ്യാനാവും. ഒന്നിലധികം പാട്ടുകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള ഓഡിയോ മിക്‌സ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാവും', ആദം മൊസേരി പറഞ്ഞു.ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമായണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com