വിൻഡോസ് 'പേടിപ്പിച്ചു'; ഇന്ത്യയിലടക്കം എല്ലാ പ്രവർത്തനങ്ങളും നിശ്ചലം; കാരണം ഇങ്ങനെ

ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ ഉൾപ്പെടെ ലോകത്തെ നിരവധി രാജ്യങ്ങളെ ഈ സ്ട്രൈക്ക് ബാധിക്കുകയും ചെയ്തു
വിൻഡോസ് 'പേടിപ്പിച്ചു'; ഇന്ത്യയിലടക്കം എല്ലാ പ്രവർത്തനങ്ങളും നിശ്ചലം; കാരണം ഇങ്ങനെ
Updated on

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്സ്ട്രൈക്ക് പൊടുന്നനെ നിശ്ചലമായതോടെ ലോകത്തെമ്പാടും ഒറ്റയടിക്ക് നിരവധി സ്ഥാപനങ്ങളും ഐടി സംവിധാനങ്ങളുമാണ് പ്രവർത്തനരഹിതമായത്. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ ഉൾപ്പെടെ ലോകത്തെ നിരവധി രാജ്യങ്ങളെ ഈ സ്ട്രൈക്ക് ബാധിക്കുകയും ചെയ്തു.

മൈക്രോസോഫ്ടിന് സുരക്ഷയൊരുക്കുന്ന സോഫ്ട്‍വെയർ ആയ ക്രൗഡ്സ്ട്രൈക്ക് ഫാൽക്കണിലാണ് തകരാർ സംഭവിച്ചത്. ഇതോടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റങ്ങളെല്ലാം നിശ്ചലമായി. വൈറസ് അക്രമണമാണോ ഉണ്ടായതെന്ന ആശയകുഴപ്പം നിലനിൽക്കെ, സോഫ്റ്റ്‌വെയർ റീ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്താണ് പ്രശ്നം ഉണ്ടായതെന്നുള്ള മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക അറിയിപ്പെത്തി.

വിൻഡോസ് 'പേടിപ്പിച്ചു'; ഇന്ത്യയിലടക്കം എല്ലാ പ്രവർത്തനങ്ങളും നിശ്ചലം; കാരണം ഇങ്ങനെ
അർജുനായി തിരച്ചിൽ ഇനി മണ്ണിനടിയിൽ; ലോറി ഗംഗാവലിപ്പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്ന് അനുമാനം

സംവിധാനങ്ങൾ തകരാറിലായതോടെ കംപ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുകയും 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' കാണിക്കുകയും ചെയ്തു. ഇതോടെ ഉപഭോക്താക്കൾ ആകെ പരിഭ്രാന്തിയിലായി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. ഇ ചെക്കിൻ സാധ്യമാകാതെ വന്നതോടെ യാത്രക്കാർക്ക് എയർപോർട്ടിൽ വെച്ചുതന്നെ ചെക്കിൻ സൗകര്യങ്ങൾ ഒരുക്കേണ്ടി വന്നു. ചില വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ നിർത്തലാക്കി. ഈ സാങ്കേതിക തകരാർ കാരണം ബെർലിൻ വിമാനത്താവളത്തിലും എല്ലാ വിമാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

ബാങ്കിങ്, സ്റ്റോക്ക് എക്സ്ചേഞ്ച് മേഖലകളെയും തകരാർ ബാധിച്ചു. ഇന്റർനെറ്റ് സെർവറുകൾ തകരാറിലാകുകയും വിൻഡോസ് പ്രവർത്തനരഹിതമാകുകയും ചെയ്തതോടെ ഈ മേഖലയിലെ ഓൺലൈൻ ഇടപാടുകളെല്ലാം നിശ്ചലമായി. മാധ്യമമേഖലയെയും തകരാർ രൂക്ഷമായി ബാധിച്ചു. ബ്രിട്ടനിലെ പ്രശസ്ത മാധ്യമസ്ഥാപനമായ സ്‌കൈ ന്യൂസിന് പ്രവർത്തനം നിർത്തേണ്ടിവന്നു. എന്നാൽ പിന്നീട് പ്രവർത്തനക്ഷമമായി. യുകെ, ജപ്പാൻ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. തകരാർ പരിഹരിച്ചുവരികയാണെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com