മെറ്റ വേറെ ലെവലിലേക്ക്; ഹിന്ദി ഭാഷയിലും ഇനി ചാറ്റ് ചെയ്യാം

imagine me feature യുഎസില്‍ അവതരിപ്പിച്ചു
മെറ്റ വേറെ ലെവലിലേക്ക്; ഹിന്ദി ഭാഷയിലും ഇനി ചാറ്റ് ചെയ്യാം
Updated on

ഹിന്ദി ഭാഷയും മെറ്റ എഐയില്‍ അവതരിപ്പിച്ചു. ഇനി മെറ്റ എഐ ചാറ്റ്ബോട്ടില്‍ വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഹിന്ദി ഭാഷയില്‍ ചാറ്റ് ചെയ്യാം. കൂടാതെ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന 'ഇമാജിന്‍ മി' എന്ന സേവനവും മെറ്റ യു എസില്‍ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയും കമ്പനി അവതരിപ്പിച്ചു.

നിലവില്‍ ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സികോ, പെറു, കാമറൂണ്‍ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ സേവനം വ്യാപിപ്പിച്ചത്. ഇതോടെ 22 രാജ്യങ്ങളില്‍ മെറ്റ എഐ സേവനം ലഭിക്കും.

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള 'എഡിറ്റ് വിത്ത് എഐ' എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. പുതുമകള്‍ കൊണ്ടുവരാന്‍ രണ്ടാഴ്ചകൂടുമ്പോള്‍ പതിയ ഫീച്ചറുകള്‍ അപേഡേറ്റ് ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു,

Related Stories

No stories found.
logo
Reporter Live
www.reporterlive.com