യുകെയില്‍ 1.8 ലക്ഷം രൂപ ശമ്പളം,ഭര്‍ത്താവിനും മകനും ആശ്രിത വിസ;പോയത് എട്ട് ലക്ഷം രൂപ, പ്രതി പിടിയില്‍

ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്, രമ്യ കാര്‍ത്തികേയന്‍, ശ്യാം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു
യുകെയില്‍ 1.8 ലക്ഷം രൂപ ശമ്പളം,ഭര്‍ത്താവിനും മകനും ആശ്രിത വിസ;പോയത് എട്ട് ലക്ഷം രൂപ, പ്രതി പിടിയില്‍
Updated on

ഇരിങ്ങാലക്കുട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കാരാഞ്ചിറ സ്വദേശിനിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം വേലപ്പറമ്പില്‍ ജോബിനെയാണ് കാട്ടൂര്‍ സി ഐ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

യുകെയില്‍ പ്രതിമാസം 1,80,00 രൂപ ശമ്പളത്തില്‍ ജോലിയും ഭര്‍ത്താവിനും മകനും ആശ്രിതവിസയും ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള കൊളംബസ് ആന്‍ഡ് എജുൂക്കേഷന്‍ എന്ന സ്ഥാപനം വഴി 8,16,034 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്, രമ്യ കാര്‍ത്തികേയന്‍, ശ്യാം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com