ത്യശ്ശൂർ: ത്യശ്ശൂർ സ്വദേശി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആനന്ദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ ബന്ധമൊഴിയാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്നാണ് അനഘ ജീവനൊടുക്കിയതെന്നാണ് പരാതി. അതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാർ ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയാവുകയായിരുന്നു. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ ആറു മാസം മുൻപ് ഇരുവരും റജിസ്റ്റർ വിവാഹം നടത്തിയെന്നും അനഘയുടെ വീട്ടുകാർ റജിസ്റ്റർ വിവാഹം നടന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. വിഷയത്തില്‍ ശക്തമായ നടപടിവേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. കുടുംബത്തിന്റെ പരാതിയില്‍ നേരത്തെ തന്നെ ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)