എംഡിഎംഎയുമായി മുങ്ങൽ വിദഗ്ധൻ അറസ്റ്റിൽ; മയക്കുമരുന്ന് എത്തിച്ചത് വിദ്യാര്‍ഥികള്‍ക്ക് നൽകാനെന്ന് സൂചന

ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎ എത്തിച്ചത്

dot image

ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പള്ളിയില്‍ 20 ഗ്രാം എംഡിഎംഎയുമായി മുങ്ങല്‍വിദഗ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി വള്ളിയില്‍വീട്ടില്‍ ശ്യാം (24) പിടിയിലായത്. കരുവന്നൂര്‍ തേലപ്പള്ളിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. കൈമാറുന്നതിനായി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ഇയാളെന്നും ആര്‍ക്കൊക്കെയാണ് ഇയാള്‍ വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈ എസ്പി ഉല്ലാസ്‌കുമാര്‍, ഇരിങ്ങാലക്കുട ഡിവൈ എസ്പി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us