വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വ്യോമാക്രമണം; കുട്ടികളുൾപ്പെടെ 9 പലസ്തീനികൾ കൊല്ലപ്പെട്ടു

രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്

dot image

ജെറുസലേം: വെസ്റ്റ്ബാങ്കിൽ രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ സൈനിക ആക്രമണം നടത്തി ഇസ്രായേൽ. ജെനിനിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 9 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണത്തിനൊപ്പം നൂറ് കണക്കിന് ഇസ്രായേൽ സൈനികരാണ് കരമാർഗം ആക്രമണം നടത്തിയത്. 50 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നും ഡ്രോണുകൾ ഉൾപ്പെടെ മിസൈലുകൾ വിക്ഷേപിച്ചെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. ഏകദേശം 17,000 പേർ തിങ്ങി പാർക്കുന്ന ജെനിൻ നഗരത്തിലെ അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവുകളിലും നടപ്പാതകളും ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടാനും പരിക്കേൽക്കാനും കാരണമായി.

2002 ന് ശേഷം നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണം ജെനിൻ ബ്രിഗേഡ്സ് എന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടാണെന്നാണ് ഇസ്രായേൽ വാദം. ജെനിൻ നഗരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ സൂചന നൽകി. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിന് മുകളിൽ ഒളിച്ചിരുന്നുമായിരുന്നു സൈനിക നടപടികൾ അരങ്ങേറിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image