അഫ്ഗാനിലെ വിനോദസഞ്ചാര കേന്ദ്രത്തില് സ്ത്രീ പ്രവേശനം നിരോധിച്ച് താലിബാന്

സ്ത്രീകള് ശരിയായ രീതിയല്ല ഹിജാബ് ധരിക്കുന്നതെന്ന് ഒരാഴ്ച മുമ്പ് ബാമിയാന് സന്ദര്ശിച്ച വൈസ് ആന്ഡ് വെര്ച്യൂ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫി ചൂണ്ടിക്കാണിച്ചിരുന്നു

dot image

അഫ്ഗാനിലെ ഏറ്റവും ജനപ്രിയമായ 'ബാന്ഡ് ഇ അമിര്' ദേശീയ ഉദ്യാനം സന്ദര്ശിക്കുന്നതില് നിന്ന് സ്ത്രീകള്ക്ക് വിലക്കേര്പ്പെടുത്തി താലിബാന് ഭരണകൂടം. മധ്യ ബാമിയാന് പ്രവിശ്യയിലെ ബാന്ഡ് ഇ അമീര് സന്ദര്ശിക്കാനെത്തുന്ന സ്ത്രീകള് ശരിയായ രീതിയില് ഹിജാബ് ധരിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും റിപ്പോര്ട്ടുകളുണ്ട്. സ്ത്രീകള് ശരിയായ രീതിയല്ല ഹിജാബ് ധരിക്കുന്നതെന്ന് ഒരാഴ്ച മുമ്പ് ബാമിയാന് സന്ദര്ശിച്ച വൈസ് ആന്ഡ് വെര്ച്യൂ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില് നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്ട്ട്. കാഴ്ചകള് കാണാന് പോകുന്നത് സ്ത്രീകളെ സംബന്ധിച്ച് നിര്ബന്ധമല്ലെന്ന് മൊഹമ്മദ് ഖാലിദ് ഹനാഫി പറഞ്ഞതായാണ് റിപ്പോര്ട്ടുകള്.

ബാമിയാനിലെ പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ് ബാന്ഡ് ഇ അമീര്. 2009ലാണ് ബാന്ഡ് ഇ അമീര് അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. വര്ഷം തോറം ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഇവിടെ സന്ദര്ശകരായി എത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us