ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാനില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മക ബന്ധം തുടരുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
‘ഇന്ത്യയുമായി വളരെയധികം വെല്ലുവിളികൾ നിറഞ്ഞ സമയമാണ് കടന്നുപോകുന്നത്. പ്രശ്നം കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ദുർഘടമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരാനുള്ള ശ്രമങ്ങളാണ് കാനഡയുടെ ഭാഗത്തു നിന്നുള്ളത്. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് അവിടുത്തെ കനേഡിയൻ പൗരന്മാരെ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ ട്രൂഡോ പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക