ബ്രൂസൽസ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീനുള്ള ധനസഹായം നിർത്തിവെച്ച് യൂറോപ്യൻ യൂണിയൻ. 691 ദശലക്ഷം യൂറോയുടെ ധനസഹായം നിർത്തിവെക്കുന്നതായി യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഒലിവർ വർഹേലി പറഞ്ഞു. സാധാരണഗതിയിലുള്ള ഒരു ബിസിനസും ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഒരുലക്ഷത്തോളം റിസര്വ് സൈനികരെ ഇസ്രായേല് ഗാസയ്ക്ക് സമീപം അണിനിരത്തിയിട്ടുണ്ട്. ഗാസയിലെ വീടുകളും അപ്പാര്ട്ട്മെന്റ് കെട്ടിടങ്ങളും ലക്ഷ്യമിട്ടുള്ള ഇസ്രായേല് വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. യുഎന് ഹ്യുമാനിറ്റേറിയന് റിലീഫ് ഏജന്സിയുടെ കണക്കനുസരിച്ച് ഏകദേശം 123,538 പലസ്തീനികളെ ഗാസയില് മാറ്റിപ്പാര്പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. പലായനം ചെയ്യുന്നവര് തീരമേഖലയിലെ 64 സ്കൂളുകളില് തമ്പടിക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്. ഇസ്രായേല് ആക്രമണത്തില് തകര്ന്ന കെട്ടിടങ്ങളില് ബഹുനില റെസിഡന്ഷ്യല് യൂണിറ്റുകളുള്ള നാല് വലിയ ടവറുകളും ഉള്പ്പെടുന്നു. 159 ഹൗസിംഗ് യൂണിറ്റുകള് തകര്ന്നതായും 1,210 എണ്ണത്തിന് സാരമായ കേടുപാടുകള് സംഭവിച്ചതായും റിപ്പോര്ട്ടുണ്ട്.
ഇതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്തിറങ്ങി. പശ്ചിമേഷ്യയിലെ സംഘര്ഷ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. നാവിക സേനയെ അയച്ചെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് അറിയിച്ചു. മെഡിറ്ററേനിയന് കടലില് അമേരിക്കന് നാവിക സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങള് നല്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ അമേരിക്കന് പ്രസിഡന്റും ഇസ്രയേല് പ്രധാനമന്ത്രിയും ഫോണില് സംസാരിച്ചു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക