കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വെള്ളിയാഴ്ച 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157ൽ അധികം പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.
നേപ്പാൾ ഭൂചലനം; മരണം 128; മരണസംഖ്യ ഉയരുമെന്ന് അധികൃതർആദ്യ ഭൂചലനത്തെത്തുടര്ന്ന് ദുരന്ത ബാധിത പ്രദേശങ്ങളുമായുള്ള ആശയവിനിമയം തടസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനത്തിനുൾപ്പെടെ തടസമുണ്ടായിരുന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി ജജർകോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.
നേപ്പാളില് ഭൂചലനമുണ്ടായ പ്രദേശത്ത് നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അര്ദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യുപി, ഡൽഹി, ബിഹാര് എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു.