ഋഷി സുനകിനെ സന്ദർശിച്ച് എസ് ജയശങ്കർ; വിരാട് കോഹ്ലി ഒപ്പിട്ട ബാറ്റ് സമ്മാനമായി നല്കി

ഇരുവര്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസകളും അദ്ദേഹം അറിയിച്ചു

dot image

ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദീപാവലി ദിനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കർ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യൻ താരം വിരാട് കോഹ്ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു. ഒപ്പം ഇരുവര്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസകളും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിലായി ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇരുരാജ്യങ്ങളും സജീവമായ ശ്രമങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കർ നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയത്. അടുത്ത ദിവസങ്ങളിലായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഉള്പ്പടെ നിരവധി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം നവംബർ 15ന് സന്ദർശനം അവസാനിപ്പിക്കും.

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടം; രക്ഷാ പ്രവർത്തനം തുടരുന്നു

ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) യെക്കുറിച്ചുള്ള ചർച്ച സജീവമാണ്. 2022 ലാണ് ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം ഓഗസ്റ്റ് 8 മുതൽ 31 വരെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നു. നവംബർ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us