മനില: ഫിലിപ്പീൻസിലെ മിൻഡാനോയിൽ ശക്തമായ ഭൂകമ്പം. 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടർന്ന് സുനാമിയുണ്ടാകാൻ സാധ്യതയെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) മുന്നറിയിപ്പ് നൽകി. ജപ്പാനിലും ഫിലിപ്പീൻസിലുമാണ് സുനാമിയുണ്ടാകാൻ സാധ്യത. 63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്റെ വ്യാപ്തി.
ചില ഫിലിപ്പീൻസ് തീരങ്ങളിൽ വേലിയേറ്റനിരപ്പിൽ നിന്ന് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു.