കടല്കൊള്ളക്കാര് തട്ടിയെടുത്ത ചരക്കുകപ്പലില് നിന്ന് ജീവനക്കാരെ മോചിപ്പിച്ചു; എല്ലാവരും സുരക്ഷിതർ

‘മാർക്കോസ്’ എന്ന ഉന്നത കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ രക്ഷിച്ചത്

dot image

ന്യൂഡല്ഹി: അറബിക്കടലില് സൊമാലിയന് തീരത്ത് നിന്ന് കടല്കൊള്ളക്കാര് തട്ടിയെടുത്ത ചരക്കുകപ്പലില് നിന്ന് ജീവനക്കാരെ മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ അറിയിച്ചു. കപ്പലിനുള്ളിലെ സുരക്ഷിത അറയിലാണ് ജീവനക്കാരുള്ളത്.

‘മാർക്കോസ്’ എന്ന ഉന്നത കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ രക്ഷിച്ചത്. രക്ഷാപ്രവർത്തന സമയത്ത് കപ്പലിൽ കൊള്ളക്കാർ ഉണ്ടായിരുന്നില്ലെന്നും കമാൻഡോകൾ വ്യക്തമാക്കി. കടൽക്കൊള്ളക്കാർ കപ്പലിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാർ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് പങ്കെടുക്കാന് നേതാക്കള്ക്ക് കോണ്ഗ്രസ് അനുവാദം നല്കി;റിപ്പോര്ട്ട്

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പലില് കയറിയെന്ന വിവരം പുറത്ത് വന്നത്. എം വി ലൈല നോര്ഫോക് എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്.

dot image
To advertise here,contact us
dot image