'സര്ക്കാര് നയമല്ലെന്ന് അറിയിക്കണം';മോദിക്കെതിരായ മാലി മന്ത്രിയുടെ വിമര്ശനം തള്ളി മുന് പ്രസിഡന്റ്

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്ശനം ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയൂന എക്സില് കുറിച്ചത്

dot image

ഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലി മന്ത്രിയുടെ വിമര്ശനത്തെ തള്ളി മാലദ്വീപ് മുന് പ്രസിഡന്റ് മുഹമ്മദ് നഷീദ്. മന്ത്രിയുടെ പരാമര്ശത്തെ അപലപിച്ച മുഹമ്മദ് നഷീദ് അത് സര്ക്കാരിന്റെ നയമല്ലെന്ന് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്ശനം ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയൂന എക്സില് കുറിച്ചത്.

' ഒരു പ്രധാന സഖ്യകക്ഷി രാജ്യത്തെ നേതാവിനെതിരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയാണ് മന്ത്രി ഉപയോഗിച്ചത്. ദ്വീപ് രാഷ്ട്രത്തിന്റെ സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ. മന്ത്രിയുടെ അഭിപ്രായം സര്ക്കാര് നയമല്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണം.' നഷീദ് പറഞ്ഞു.

ലക്ഷദ്വീപിൻ്റെ ഭംഗി എക്സിൽ കുറിച്ച് മോദി; പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിൽ വിയോജിച്ച് മാലി മന്ത്രി

ലക്ഷദ്വീപിലെ സ്നോര്ക്കെല്ലിംഗിനെക്കുറിച്ച് എക്സില് പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകള് വൈറലായതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ കുറിപ്പ് വന്നത്. പരാമര്ശം വിവാദമായതോടെ നീക്കി. മാലദ്വീപിന് പകരമുള്ള ബദല് ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപിനെ നിര്ദ്ദേശിക്കാന് ഇന്ത്യയിലെ സോഷ്യല് മീഡിയ ഉപയോക്താക്കളെ പ്രേരിപ്പിച്ചിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്ശനം. 32 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള 36 ദ്വീപുകള് ഉള്പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളാണ് മോദിയുടെ സന്ദര്ശനത്തിന് പിന്നാലെ ചര്ച്ചയായത്.

dot image
To advertise here,contact us
dot image