ഫ്രാൻസിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, സ്വവർഗാനുരാഗി; ആരാണ് 'മാക്രോൺ ബോയ്' ഗബ്രിയേൽ അതാൽ

ഇമ്മാനുവൽ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേൽ അതാൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രി പദവിയിലെത്തിയ അതാലിനെ ഫ്രഞ്ച് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് പോലും 'മാക്രോൺ ബോയ്' എന്നാണ്.

dot image

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അതാലിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിയമിച്ചു. ഇതോടെ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് അതാൽ. മാത്രമല്ല, തന്റെ സത്വം സ്വവർഗാനുരാഗിയുടേതാണെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തയാളാണ് അതാൽ. സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയെക്കൂടിയാണ് ഫ്രാൻസിന് ഇതോടെ ലഭിച്ചത്. എലിസബത്ത് ബോൺ രാജിവച്ചതോടെയാണ് പ്രധാനമന്ത്രിയായി ഗബ്രിയേൽ അതാലിനെ തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് എലിസബത്ത് ബോൺ രാജിവെച്ചത്.

ഇമ്മാനുവൽ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേൽ അതാൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രി പദവിയിലെത്തിയ അതാലിനെ ഫ്രഞ്ച് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് പോലും 'മാക്രോൺ ബോയ്' എന്നാണ്. കൊവിഡ് വ്യാപന കാലത്ത് സർക്കാർ വക്താവായിരുന്നു അതാൽ. അടുത്തകാലത്തായി നടത്തിയ ഒപീനിയൻ പോളുകളിൽ ജനപ്രിയ രാഷ്ട്രീയപ്രവർത്തകരിലൊരാളായി ഗബ്രിയേൽ അതാലിനെയും തിരഞ്ഞെടുത്തിരുന്നു. റേഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങൾക്ക് പ്രാപ്യനെന്ന പേര് ഇതിനോടകം അതാൽ നേടിയിട്ടുണ്ട്. മികച്ച പാർലമെന്റേറിയൻ കൂടിയാണ് ഇദ്ദേഹം.

'2017 ലെ മാക്രോണിനോട് അൽപ്പം സാമ്യമുണ്ട് അതാലിന്' എന്നാണ് എംപിയായ പാട്രിക് വിഗ്നൽ പ്രതികരിച്ചത്. ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അദ്ദേഹം ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാവുകയായിരുന്നു. അതാലിന് പൂർണ്ണ പിന്തുണയാണ് മാക്രോണിന്റെ റിനൈസൻസ് പാർട്ടി നൽകുന്നത്.

2022ൽ ഭൂരിപക്ഷം നഷ്ടമായിത്തുടങ്ങിയതോടെ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റിനെ നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. ഭാവിയിൽ മാക്രോൺ - അതാൽ സഖ്യത്തിന് രാജ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ പലരും പങ്കുവെക്കുമ്പോൾ തന്നെ പ്രതിപക്ഷം ഈ പ്രതീക്ഷയെ തള്ളുകയാണ്. 'എലിസബത്ത് ബോണോ ഗബ്രിയേൽ അതാലോ ആരുമായിക്കോട്ടെ നയങ്ങൾ പഴയതുതന്നെയല്ലേ' എന്നാണ് സോഷ്യലിസ്റ്റ് പാർട്ടി ലീഡർ ഒലീവർ ഫോർ ചോദിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us