ബീഫ് ബിസിനസുമായി സക്കര്ബര്ഗ്; പോസ്റ്റിന് താഴെ സസ്യാഹാരികളുടെ അധിക്ഷേപം

കെയോലൗ റാഞ്ചില് ഉല്പാദിപ്പിക്കുന്ന മക്കാഡമിയ ഭക്ഷണവും ബിയറും കന്നുകാലികള്ക്ക് നല്കും.

dot image

കാലിഫോര്ണിയ: ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്സ്റ്റഗ്രാം, ത്രെഡ്സ്, ഹൊറൈസണ് മെറ്റാവേര്സ് എന്നിവ ഉള്പ്പെടുന്ന മെറ്റയുടെ തലവന് മാര്ക്ക് സക്കര്ബര്ഗ് പുതിയ ബിസിനസ് ആരംഭിക്കുന്നു. ഹവായ് സ്ഥാപനത്തില് പെടുന്ന പസഫിക് ദ്വീപായ കവായിലെ കെയോലൗ റാഞ്ചില് കന്നുകാലികളെ വളര്ത്തുന്നതാണ് പുതിയ സംരംഭം.

സോഷ്യല് മീഡിയ പോസ്റ്റിലൂടെ സക്കര്ബര്ഗ് തന്നെയാണ് വിശേഷം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും ഉയര്ന്ന ഗുണനിലവാരമുള്ള ബീഫ് എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങള് കന്നുകാലികള്ക്ക് തീറ്റയായി ഉപയോഗിക്കുമെന്നും സക്കര്ബര്ഗ് പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര; ഇംഫാലിലെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂര് സര്ക്കാര്

ഓരോ പശുവിനും ഓരോ വര്ഷവും 5000 മുതല് 10000 പൗണ്ട് ഭക്ഷണം നല്കും. കെയോലൗ റാഞ്ചില് ഉല്പാദിപ്പിക്കുന്ന മക്കാഡമിയ ഭക്ഷണവും ബിയറും കന്നുകാലികള്ക്ക് നല്കും. വാഗ്യു, ആംഗസ് എന്നീ വിഭാഗത്തില് പെട്ട കന്നുകാലികളെയാണ് വളര്ത്തുക.

നിലവില് കവാ ദ്വീപിന്റെ ഏകദേശം പകുതിയോളം സക്കര്ബര്ഗിന്റെ ഉടമസ്ഥതയിലാണെന്നും റിപ്പോര്ട്ടുകളുണ്ട്. ഉത്തരവാദിത്തവും ധാര്മ്മികതയുമുള്ള ഒരു പശു കര്ഷകനായിരിക്കും താനെന്ന് സക്കര്ബര്ഗ് പറയുന്നു.

മലപ്പുറത്ത് ഗവര്ണര്ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

പുതിയ ബിസിനസിനെ തംബ്സ് അപ്പ് അടിച്ച് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചെങ്കിലും ചിലര് അധിക്ഷേപ കമന്റുകള് ഇട്ടു. സസ്യാഹാരികളായ ചിലര് കപട സംരംഭകനെന്നാണ് സക്കര്ബര്ഗിനെ വിളിച്ചത്. കന്നുകാലികളെ പരിപാലിക്കുമെങ്കിലും ഇറച്ച് ഭക്ഷിക്കാന് വേണ്ടിയാണല്ലോ പുതിയ സംരഭമെന്നാണ് സസ്യാഹാരികള് ചോദിച്ചത്.

dot image
To advertise here,contact us
dot image