പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ 'ബുദ്ധ ബോയ്' അറസ്റ്റിൽ

2010 ൽ ഇയാൾക്കെതിരെ നിരവിധി പീഡന പരാതികൾ ഉയർന്നിരുന്നു

dot image

കാഠ്മണ്ഡു: ബുദ്ധന്റെ പുനർജന്മമെന്ന് അവകാശപ്പെടുന്ന ആത്മീയ നേതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. രാം ബഹദുർ ബോംജൻ (33) എന്നയാളാണ് പിടിയിലായത്. ഭക്തർക്കിടയിൽ 'ബുദ്ധ ബോയ്' എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വെളളമോ, ഭക്ഷണമോ, ഉറക്കമൊ ഇല്ലാതെ മാസങ്ങളോളം ധ്യാനിച്ച രാം ബഹദുർ ബോംജൻ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തി നേടിയിരുന്നു.

സർലാഹിയിലെ ആശ്രമത്തിൽ വെച്ച് അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചതായാണ് ആരോപണം. വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഭൂട്ടാൻ രാജകുടുംബത്തിന്റെ സ്വത്തുക്കൾ കയ്യേറി ചൈന; നടക്കുന്നത് അതിവേഗത്തിലുള്ള ടൗൺഷിപ് നിർമാണം

അറസ്റ്റിലാവുമ്പോൾ രാം ബഹദുർ ബോംജന്റെ പക്കലിൽ നിന്ന് 30 മില്യൺ നേപ്പാളി രൂപയും 22,500 ഡോളറും പിടികൂടിയതായി പൊലീസ് പറഞ്ഞു. 2010 ൽ ഇയാൾക്കെതിരെ നിരവിധി പീഡന പരാതികൾ ഉയർന്നിരുന്നു. 2018 ൽ ആശ്രമത്തിൽ വെച്ച് ഗുരു തന്നെ ലൈംഗികമായി അക്രമിച്ചെന്ന് 18 വയസ്സുകാരി പരാതി നൽകിയിരുന്നു. എന്നാൽ തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാലാണ് ആശ്രമത്തിലുളളവരെ ഉപദ്രവിച്ചതെന്നാണ് രാം ബഹദുർ ബോംജന്റെ വാദം.

ആശ്രമത്തിൽ നിന്ന് നാല് ഭക്തരെ കാണാതായതിലും ഇയാൾക്കെതിരെ കേസ് ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിലാണ് കേസ്. നാല് പേർ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് കേന്ദ്ര അന്വേഷണ ബ്യൂറോയിലെ ദിനേശ് ആചാര്യ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us