പാകിസ്താൻ ക്രിക്കറ്റ് മുൻ താരം ഷുഹൈബ് മാലിക് വീണ്ടും വിവാഹിതൻ; വധു പാക് നടി

ദിവസങ്ങൾക്ക് മുമ്പ് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാഹമോചനത്തിലേക്ക് താരങ്ങൾ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു.

dot image

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് താരത്തിന്റെ പങ്കാളി. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ പങ്കാളിയായിരുന്നു മാലിക്. താൻ വിവാഹിതനായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ മാലിക് തന്നെയാണ് അറിയിച്ചത്. 'ദൈവത്തിന് നന്ദി, ഞങ്ങളെ നീ ഒന്നിപ്പിച്ചിരിക്കുന്നു'. വിവാഹ ചിത്രത്തോടൊപ്പം മാലിക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മുമ്പ് 2010ലാണ് ഇന്ത്യൻ ടെന്നിസ് താരമായ സാനിയ മിർസയും ഷുഹൈബ് മാലികും വിവാഹിതരായത്. 2022ൽ ഇരുവരുടെയും കുടുംബ ജീവിതം ദുർബലമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ മിക്സിഡ് ഡബിൾസിന് ശേഷമാണ് സാനിയ ടെന്നിസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളും താരങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുന്നതായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാഹമോചനത്തിലേക്ക് താരങ്ങൾ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു.

ഇത്തവണ റിഷഭ് പന്ത് ഐപിഎൽ കളിക്കും; സൂചന നൽകി ഡൽഹി മാനേജ്മെന്റ്

'വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങൾക്ക് ഇഷ്മുള്ളത് തിരഞ്ഞെടുക്കുക, ആശയവിനിമയം ബുദ്ധിമുട്ടാണ്, അത് നടത്താതിരിക്കാൻ കഴിയില്ല, ജീവിതം എളുപ്പമല്ല, അത് കഠിനമാണ്. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറിയിൽ പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us