വിവാഹമോചനം നടന്നിട്ട് മാസങ്ങളായി; ഒടുവിൽ പ്രതികരിച്ച് സാനിയ

സാനിയ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു.

dot image

ഹൈദരാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തിൽ പ്രതികരണവുമായി സാനിയ മിർസ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നാണ് സാനിയയുടെ പ്രതികരണം. വിഷയത്തില് അഭ്യൂഹങ്ങള് പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള് നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.

വിവാഹമോചനത്തിന് താൻ തന്നെയാണ് മുന്കൈയെടുത്തത്. താന് എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയിൽ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകൻ ഇസാൻ സാനിയയ്ക്കൊപ്പം ജീവിക്കും.

ഓസ്ട്രേലിയൻ ഓപ്പൺ; നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ

കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര് താരത്തിന്റെ വിവാഹ വാര്ത്ത അറിഞ്ഞത്. പാക് നടി സന ജാവേദാണ് മാലികിന്റെ പങ്കാളി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us