ന്യൂഡൽഹി: യുഎസിൽ ചിക്കാഗോയ്ക്ക് സമീപം ജോലിയറ്റിൽ രണ്ട് വീടുകൾക്കുള്ളിൽ ഏഴുപേരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റോമിയോ നാൻസ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്.
വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് ആരുടെയും സഹായം ലഭിച്ചില്ല; കുറ്റപത്രം സമർപ്പിച്ച് പൊലീസ്റോമിയോ നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം ഉടനടി കൈമാറണമെന്നും നിർദേശമുണ്ട്. കൊല്ലപ്പെട്ടവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.