ആംസ്റ്റർഡാം: ഗാസയിൽ ഇസ്രയേൽ വംശഹത്യാ ശ്രമങ്ങൾ നടത്തിയതിന് തെളിവുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. വംശഹത്യ തടയാൻ ഇസ്രയേൽ നടപടിയെടുക്കണമെന്ന് യു എൻ കോടതി ഇടക്കാല ഉത്തരവിട്ടു. ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് ഉത്തരവ്. അതേസമയം ഗാസയിൽ അടിയന്തര വെടിനിർത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയില്ല.
ഹർജി നൽകിയ ദക്ഷിണാഫ്രിക്കയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നാണ് കോടതി നിരീക്ഷണം. ഗാസയിലെ കൂട്ടക്കുരുതി അംഗീകാരിക്കാനാകില്ലെന്നും മാനുഷിക സഹായമെത്തിക്കാൻ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെയുള്ള സഹായമെത്തിക്കണമെന്നും നിർദ്ദേശമുണ്ട്.
ശ്രീലങ്കയിൽ വാഹനാപകടം; മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും മരണപ്പെട്ടുഅതേസമയം വംശഹത്യാ കുറ്റാരോപണം ശരിവച്ച കോടതി നടപടി മര്യാദലംഘനമാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. ഗാസയിലെ സൈനിക നടപടി പ്രതിരോധമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇടക്കാല ഉത്തരവിനെ പലസ്തീനും ഹമാസും സ്വാഗതം ചെയ്തു.
യുക്രേനിയൻ നഗരങ്ങളിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടുനെതർലൻഡ്സിലെ ഹേഗിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ 17 അംഗ ജഡ്ജിമാരുടെ പാനലാണ് ഇടക്കാല വിധി പറഞ്ഞത്. ഇസ്രയേലിനെതിരായ ചില ആരോപണങ്ങൾ 1948 ലെ വംശഹത്യാ കൺവെൻഷൻ്റെ പരിധിയിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. വംശഹത്യ നടത്തണമെന്ന ആഹ്വാനങ്ങൾ തടയണം, ആഹ്വാനം ചെയ്യുന്നവരെ ശിക്ഷിക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാൻ ഇസ്രയേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.