തായ്ലൻഡിൽ ജിപിഎസില് നോക്കി ഒരു സ്ത്രീ ഓടിച്ച കാര് തടിപ്പാലത്തില് കുടുങ്ങി. കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള വിയാങ് തോങ് തടിപ്പാലത്തിലാണ് കാര് കുടുങ്ങിയത്. ജനുവരി 28ന് വൈകുന്നേരം 5:40ഓടെയാണ് സംഭവം നടന്നത്. വെളുത്ത ഹോണ്ട സെഡാനുമായി സ്ത്രീ പാലത്തില് കുടുങ്ങുകയായിരുന്നു. 120 മീറ്റർ മാത്രമായിരുന്നു പാലത്തിന് നീളം ഉണ്ടായിരുന്നത്. പാലത്തിലൂടെ മുന്നോട്ട് പോയ കാറിൻ്റെ ഇടത് ചക്രം പാലത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ ഉടൻ തന്നെ എമർജൻസി റെസ്പോണ്ടർമാരെ വിവരമറിയിച്ചു. അപകടകരമായ സാഹചര്യം തിരിച്ചറിഞ്ഞ്, രക്ഷാപ്രവർത്തകർ സംഭവസ്ഥലം വിലയിരുത്താനും പാലത്തിന് കൂടുതൽ കേടുപാടുകൾ വരുത്താതെ കാർ പുറത്തെടുക്കുന്നതിനുള്ള പദ്ധതികളും വേഗത്തിൽ നടത്തി.
ആദ്യയാത്ര ആരംഭിച്ച് ലോകത്തിലെ വലിയ കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്'നോങ് മുവാങ് ഖായി ജില്ലയിൽ നിന്നുള്ള യുവതി സുങ് മെനിലെ ഒരു സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു. സ്ത്രീക്ക് സ്ഥലം അത്ര പരിചയം ഉണ്ടായിരുന്നില്ല. സുഹൃത്ത് അയച്ച ലോക്കേഷൻ മാത്രം ഉണ്ടായിരുന്നൊള്ളൂ. അതിനാൽ GPS സിസ്റ്റത്തെയാണ് അവർ ആശ്രയിച്ചത്. പാലം കടക്കാൻ GPS വഴികാട്ടിയെന്നും അവർ പറഞ്ഞു. അതിനാലാണ് ആ വഴി പോയതെന്നും അവിടെ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും അവർ പറഞ്ഞു. ചുറ്റും നോക്കാതെ GPS-ൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്ത്രീ വണ്ടി ഓടിച്ചത്. പാലം ഉറപ്പുള്ളതും മറ്റുള്ളവർ ഉപയോഗിക്കാനിടയുള്ളതുമാണെന്ന് അവർ കരുതി. പുഴയിലേക്ക് വീഴാൻ സാധ്യത ഉള്ളതുകൊണ്ട് അപ്പോൾ തന്നെ കാറിൽ നിന്ന് ഇറങ്ങി എന്നും അവർ പറഞ്ഞു.
ലക്ഷദ്വീപ് യാത്ര മനസ്സിലുണ്ടോ? മറന്നുപോകരുത് ഈ 'വണ്ടർ'ലാന്റ്സ്"ഞാൻ ജിപിഎസിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വണ്ടി ഓടിച്ചത്. അതിനാൽ ചുറ്റും നോക്കിയില്ല. പാലം ഉറപ്പുള്ളതും മറ്റുള്ളവർ ഉപയോഗിക്കാനിടയുള്ളതുമാണെന്ന് ഞാൻ കരുതി. യോം നദിയുടെ നടുവിലായതിനാൽ ഞാൻ ഭയപ്പെട്ടു, ഞാൻ കാര് വീഴുമോ എന്ന് ഭയപ്പെട്ടു. നദിയിൽ വീണേക്കാം, അതിനാൽ ഞാൻ സഹായം തേടാൻ കാറിൽ നിന്ന് ഇറങ്ങി, ”സ്ത്രീ പറഞ്ഞു.