പരമാധികാരത്തിൽ ഇടപെടാൻ അനുവദിക്കില്ല, ഇന്ത്യൻ സൈനികർ മെയ് മാസത്തോടെ പുറത്തുപോകും: മാലദ്വീപ്

'ഇനി ഇന്ത്യയുമായുള്ള കരാർ പുതുക്കില്ല'

dot image

ന്യൂഡൽഹി: തങ്ങളുടെ പരമാധികാരത്തിൽ ഇടപെടാനോ തുരങ്കം വയ്ക്കാനോ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മുയിസു പറഞ്ഞു.

മെയ് 10-നകം ഇന്ത്യൻ സൈനികർ മാലദ്വീപിൽനിന്ന് പൂർണമായും വിട്ടുപോകുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഒരു സംഘം സൈനികർ മാർച്ച് പത്തോടുകൂടി ദ്വീപുരാഷ്ട്രം വിടും. മറ്റു രണ്ടു സംഘങ്ങൾ മെയ് 10-നകവും ഇന്ത്യയിലേക്ക് തിരിക്കും. ഇനി ഇന്ത്യയുമായുള്ള കരാർ പുതുക്കില്ല,'' മുയിസു കൂട്ടിച്ചേർത്തു. മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം മോശമായി തുടരുകയാണ്.

അതേസമയം, പ്രധാന പ്രതിപക്ഷ പാർട്ടികളായ എംഡിപിയും ഡെമോക്രാറ്റുകളും പ്രസിഡൻ്റ് മുയിസുവിന്റെ പ്രസംഗം ബഹിഷ്കരിച്ചു. പാർലമെൻ്റിൽ 24 അംഗങ്ങൾ മാത്രമാണ് പ്രസംഗത്തിൽ പങ്കെടുത്തത്. 56 പേർ ബഹിഷ്കരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us