പറന്ന് പറന്ന് മടുത്തു എന്നാ വെറൈറ്റിക്ക് ഒന്ന് ട്രാക്കിൽ നിന്ന് വിശ്രമിച്ചാലോ

മറ്റ് പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി അരയന്നങ്ങൾക്ക് യുകെയിൽ ഒരു പ്രത്യേക സംരക്ഷിത പദവിയുണ്ട്

dot image

ലണ്ടൺ: ട്രയിൻ ഓടിക്കുവാണോ?, എന്നാൽ അതൊന്ന് കാണട്ടെയെന്ന് ഒരു അരയന്നം. ലണ്ടനിലെ ബിഷപ്പ് സ്റ്റോർഫോർഡ് സ്റ്റേഷനിലെ ട്രെയിൻ പാളത്തിലാണ് ഈ രസകരമായ കാഴ്ച്ച. അരയന്നത്തിൻ്റെ ഈ ചെറിയ കുറുമ്പ് കാരണം പതിനഞ്ച് മിനിറ്റിലധികം സർവീസും തടസ്സപ്പെട്ടു. അരയന്നം എന്തായാലും ചിലറകാരിയല്ല. ജനുവരി 30-നാണ് ബിഷപ് സ്റ്റോർട്ഫോർഡ് സ്റ്റേഷനിലെ ട്രാക്കിലൂടെ അരയന്നങ്ങൾ നടക്കുന്നതും യാത്രക്കാർ നിസ്സഹായത്തോടെ നോക്കിനിൽക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായത്.

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ

മറ്റ് പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി അരയന്നങ്ങൾക്ക് യുകെയിൽ ഒരു പ്രത്യേക സംരക്ഷിത പദവിയുണ്ട്. ഒരുപക്ഷേ അതിൻ്റെ അഹങ്കാരത്തിലായിരിക്കും തനിക്ക് എവിടെ വേണമെങ്കിലും നിൽക്കാം എന്ന ഭാവത്തോടെ പാളത്തിൽ തന്നെ അങ്ങ് കയറി നിന്നതും. എല്ലാ അരയന്നങ്ങളെയും രാജവാഴ്ചയുടെ സ്വത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് അരയന്നങ്ങളെ ഉപദ്രവിക്കുകയോ എടുക്കുകയോ ചെയ്യുന്നത് യു കെയിലെ രാജവാഴ്ചയ്ക്കെതിരായ മോഷണമായിട്ടാണ് കണക്കാക്കുന്നത്. ഒരു അരയന്നത്തെ ഉപദ്രവിക്കുന്നത് വന്യജീവിയുമായി ബന്ധപ്പെട്ട കുറ്റമായിട്ടാണ് യു കെയിൽ കണക്കാക്കുന്നത്. ഇതിനെതിരെ കടുത്ത ശിക്ഷാനടപടികളാണ് യു കെയിൽ ഉള്ളതും.

അതിൻ്റെ എല്ലാ ജാഡയും ആ അരയന്നതിൻ്റെ മുഖത്ത് കാണാനും ഉണ്ടായിരുന്നു. അരയന്നത്തെ രാജകീയ പക്ഷിയായിട്ടാണ് യു കെയിൽ ഉള്ളവർ കണക്കാകുന്നത്. നിലവിൽ, യുകെയിലെ രാജാവിന് മാത്രമേ അരയന്നത്തെ കഴിക്കാൻ അനുവാദമുള്ളൂ. എന്നാൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്നതിന് ബ്രിട്ടീഷുകാർക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

dot image
To advertise here,contact us
dot image