കനത്ത സുരക്ഷയില് വോട്ടെടുപ്പ്; പാകിസ്താനിൽ ദേശീയ കൗണ്സില് തിരഞ്ഞെടുപ്പ് പൂര്ത്തിയായി

അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷയുമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്

dot image

പാകിസ്താന് : പാകിസ്താന് ദേശീയ കൗണ്സില് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്ത്തിയായി. ദേശീയ കൗണ്സിലിലെ 336 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റര്നെറ്റ് സംവിധാനം തടഞ്ഞു. ത്രികോണ മത്സരമായിരുന്നുവെങ്കിലും ഇമ്രാന് ഖാന്റെ പാകിസ്താന് തെഹരീഖ് ഇന്സാഫിനും നവാസ് ഷെരീഫിന്റെ പി എം എലിനും സാധ്യത കല്പ്പിക്കുന്നുണ്ട്.

കനത്ത സുരക്ഷയ്ക്ക് നടുവിലായിരുന്നു പാകിസ്താനില് ദേശീയ കൗണ്സിലിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. ബിലാവല് ഭൂട്ടോ സര്ദാരി നയിക്കുന്ന പാകിസ്താന് പീപ്പിള്സ് പാര്ട്ടിയും നവാസ് ഷെരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ് എന്, ഇമ്രാന് ഖാന്റെ പിടിഐയും തമ്മിലുള്ള ത്രികോണ മത്സരമാണ് അരങ്ങേറിയത്. ഇമ്രാന് ഖാന്റെ പാകിസ്താന് തെഹരീഖ് ഇ ഇന്സാഫിനും നവാസ് ഷെരീഫിന്റെ പിഎംഎലിനും ഭരണത്തിലേക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.

മോദി ഒബിസിക്കാരനായല്ല ജനിച്ചത്, ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി

വോട്ടെടുപ്പ് പൂര്ത്തിയായി 14 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. അതിനാല് ഫെബ്രുവരി 22നകം തിരഞ്ഞെടുപ്പ് കമ്മീഷന് ഫലപ്രഖ്യാപനം നടത്തണം. അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷയുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്. അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില് വോട്ടെടുപ്പ് ദിവസം രാജ്യത്ത് ഇന്റര്നെറ്റ് നിയന്ത്രണം ഏര്പ്പെടുത്തി. പാകിസ്താന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദ്ദേശപ്രകാരമായിരുന്നു ഈ നടപടി. ഇന്റര്നെറ്റ് തടഞ്ഞ നടപടിക്കെതിരെ വ്യാപക വിമര്ശനമുയര്ന്നിരുന്നു. പി ടി ഐ, മനുഷ്യാവകാശ സംഘടനകള്, പാകിസ്താനിലെ നയതന്ത്ര പ്രതിനിധികള് തുടങ്ങിയവര് നടപടിയെ വിമര്ശിക്കുകയും ചെയ്തു.

സദാചാര പൊലീസായി മഹിളാ മോര്ച്ച; ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഓടിച്ചു

ജയിലില് കഴിയുന്ന ഇമ്രാന് ഖാന് പോസ്റ്റല് ബാലറ്റ് വഴിയാണ് വോട്ട് ചെയ്തത്. മുന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ലാഹോറിൽ വോട്ട് ചെയ്തു. ആകെ 336 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില് 266 ജനറല് സീറ്റുകളാണുള്ളത്. 60 സീറ്റുകള് സ്ത്രീകള്ക്കും 10 സീറ്റുകള് ന്യൂനപക്ഷങ്ങള്ക്കും സംവരണം ചെയ്തിട്ടുണ്ട്. ജനറല് വിഭാഗത്തില് 134 സീറ്റുകള് നേടുന്ന പാര്ട്ടിക്ക് അധികാരത്തിലേക്ക് എത്താം. വോട്ടെടുപ്പ് ദിവസം ഖൈബര് പഖ്തൂണ്ഖ്വയില് ഉണ്ടായ വെടിവെയ്പ്പില് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടു. ബലോചിസ്ഥാന്, ഖൈബര് പഖ്തൂണ്ഖ്വ മേഖലകളിലായിരുന്നു വ്യാപക അക്രമങ്ങള് റിപ്പോര്ട്ട് ചെയ്തത്. സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് മേഖലകളില് വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us