'മൂക്ക് അവിടെയുണ്ടോ'; ചീങ്കണ്ണിക്കുഞ്ഞിനെ ഉമ്മവെക്കാൻ ശ്രമിച്ച് യുവാവ്; സംഭവിച്ചത്?

പ്രകൃതിയെ വിലകുറച്ച് കാണുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ്..

dot image

കുഞ്ഞ് ചീങ്കണ്ണിയെ കയ്യിലെടുത്ത് ചുംബിക്കാൻ യുവാവിന്റെ ശ്രമം. ഉപദ്രവകാരിയല്ലാത്ത ജീവിയെന്ന് കരുതിയാണ് യുവാവ് ചീങ്കണ്ണിയെ ചുംബിക്കാൻ ശ്രമിച്ചത്. എന്നാൽ ചീങ്കണ്ണി അത്ര പാവമല്ലെന്ന് യുവാവിന് ബോധ്യമായി. യുവാവിന്റെ മൂക്ക് ചീങ്കണ്ണി കടിച്ചുപറിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മൂക്കിൽ നിന്നും ചോരയൊലിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. പ്രകൃതിയെ വിലകുറച്ച് കാണുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനകം 5.9 മില്യൺ കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. 'മൂക്ക് അവിടെ തന്നെ ഉണ്ടല്ലോ, വേണ്ടാത്ത കളി കളിച്ചാൽ വേണ്ടാത്ത സമ്മാനം ലഭിക്കും, അവൻ നിന്നെ ഒന്ന് തിരിച്ച് ഉമ്മ വെച്ചതല്ലേ..'ഇങ്ങനെ നീളുന്നു കമന്റുകൾ.

വീഡിയോ കാണാം:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us