പാകിസ്താന് : പാകിസ്താന് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില് ഇമ്രാന് ഖാന്റെ പാകിസ്താനിൽ തെഹരീഖ് ഇ ഇന്സാഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 146 ല് 60 ഇടത്ത് സ്വതന്ത്രര് ഉള്പ്പെടുന്ന പി ടി ഐ സഖ്യം വിജയിച്ചു. 43 സീറ്റുകളില് വിജയിച്ച നവാസ് ഷെരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ് തൊട്ടുപിന്നിലുണ്ട്. ബിലാവല് ഭൂട്ടോയുടെ പിപിപി 37 സീറ്റിലും വിജയിച്ചു.
അതേ സമയം തെരഞ്ഞെടുപ്പ് ഫലത്തില് കൃത്രിമം നടത്തിയെന്ന് പിടിഐ ആരോപിക്കുന്നു. ബാലറ്റ് പേപ്പറുകള് മോഷ്ടിക്കപ്പെട്ടെന്നും ക്രമക്കേടില് പാക് സൈന്യത്തിന് പങ്കുണ്ടെന്നുമാണ് പിടിഐയുടെ ആരോപണം. പിപിപി നേതാക്കളായ മുന് പ്രസിഡന്റ് അസിഫ് അലി സര്ദാരിയും മകനും മുന് വിദേശകാര്യ മന്ത്രിയുമായ ബിലാവല് ഭൂട്ടോയും വിജയിച്ചു. മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫും മകള് മറിയം നവാസും ജയിച്ചു. ഖൈബര് പഖ്തൂണ്ഖ്വ മേഖലയിലാണ് ഇമ്രാന് ഖാന്റെ തെഹരീഖ് ഇ ഇന്സാഫിന് മുന്നേറ്റമുണ്ടാക്കാനായത്.
'എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം'; എക്സാലോജിക് ഹര്ജിയിലെ വിവരങ്ങള് പുറത്ത്സിന്ധ് മേഖലകളില് പിപിപിയാണ് മുന്നില്. പഞ്ചാബ് മേഖലയില് നവാസ് ഷെരീഫിന്റെ മുസ്ലിം ലീഗിനാണ് ലീഡ്. സാങ്കേതിക കാരണങ്ങളെ തുടര്ന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള് പുറത്തുവരാന് വൈകുകയാണ്. 265 സീറ്റുകളുടെ ഫലമാണ് ആകെ പ്രഖ്യാപിക്കേണ്ടത്. കേവല ഭൂരിപക്ഷം നേടാന് 134 സീറ്റുകളില് വിജയിക്കണം.