പാകിസ്താന് തിരഞ്ഞെടുപ്പ്: പൂർണ ഫലം ഇന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്ന് പിടിഐ

നിലവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ

dot image

ഇസ്ലാമാബാദ്: പാകിസ്താന് പൊതുതിരഞ്ഞെടുപ്പിന്റെ പൂർണ ഫലം അർദ്ധരാത്രിക്കുള്ളിൽ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്ന് ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ് രീഖ് - ഇ - ഇൻസാഫ് പാർട്ടി(പിടിഐ). ഫെബ്രുവരി 8- ന് നടന്ന തിരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിലെ 101 സീറ്റുകളുടെ സിംഹഭാഗവും മുൻ പ്രധാനമന്ത്രിയായ, ഇപ്പോൾ ജയിലിൽ തുടരുന്ന ഇമ്രാൻ ഖാൻ്റെ പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രർ നേടിയത് അതിശയിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്.

നിലവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. രാജ്യത്തിന്റെ വലിയ പ്രതിരോധമാണ് പിടിഐയുടെ മുന്നേറ്റമെന്നായിരുന്നു ഇമ്രാന് ഖാന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള് അനുസരിച്ച് പിടിഐ മൂന്നില് രണ്ട് ഭൂരിപക്ഷം നേടിയിട്ടുണ്ട്.

ഇമ്രാൻ ഖാന് തിരിച്ചടി; ഇനി പാകിസ്താൻ ഭരിക്കുക സഖ്യ സർക്കാർ, ധാരണയിലെത്തി നവാസ് ഷെരീഫും ബിലാവലും

ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന നവാസ് ഷെരീഫിന്റെ വാദം ജനങ്ങള് അംഗീകരിക്കില്ല. 150-ലധികം സീറ്റുകള് പിടിഐ സ്വതന്ത്രര് നേടിയെന്നും ഇമ്രാന് ഖാന് എക്സില് പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിറ്റുവെന്ന കേസിൽ നിലവിൽ 14 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.

dot image
To advertise here,contact us
dot image