'കാർ ഇഷ്ടപ്പെട്ടു'; കിം ജോങ് ഉന്നിന് പുടിന്റെ സ്നേഹ സമ്മാനം

ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ കിമ്മിനുണ്ട്

dot image

ന്യൂഡൽഹി: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ സ്നേഹസമ്മാനം. റഷ്യൻ സന്ദർശനത്തിനിടെ കിമ്മിന് ഇഷ്ടപ്പെട്ട കാറാണ് പുടിൻ സമ്മാനമായി കിമ്മിന് നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യ സന്ദർശിച്ച കിമ്മിനെ ഓറസ് സെനറ്റ് കമ്പനിയുടെ ലിമോസിൻ കാറിൽ കയറ്റി പുടിൻ യാത്രചെയ്തിരുന്നു.

കാർ കിമ്മിന് ഇഷ്ടപ്പെട്ടതിനാലാണ് സമ്മാനമായി എത്തിച്ചത്. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് കാർ ഏറ്റുവാങ്ങിയത്. അവർ തന്റെ സഹോദരന് വേണ്ടി പുടിനെ നന്ദി അറിയിച്ചുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. നേതാക്കൾ തമ്മിലുള്ള സവിശേഷമായ വ്യക്തിബന്ധമാണ് സമ്മാനം സൂചിപ്പിക്കുന്നതെന്നും കിം യോ ജോങ് പറഞ്ഞു.

സെപ്റ്റംബറിൽ റഷ്യയിൽ നടന്ന ഉച്ചകോടിയിൽ ഉത്തരകൊറിയൻ നേതാവിന് കാണിച്ചുകൊടുത്ത ഹൈ എൻഡ് ഓറസ് സെനറ്റ് ലിമോസിനാണ് പുടിൻ നൽകിയതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ കിമ്മിനുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us