ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്കോവ ലോകസുന്ദരി

115 രാജ്യങ്ങളില് നിന്നുള്ള മത്സരാര്ത്ഥികളുമായി മത്സരിച്ചാണ് ചെക്ക് സുന്ദരി ലോക കിരീടം നേടിയത്

dot image

മുംബൈ: ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്കോവ 71-ാമത് ലോകസുന്ദരി. 28 വര്ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇത്തവണ ഇന്ത്യയാണ് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. 115 രാജ്യങ്ങളില് നിന്നുള്ള മത്സരാര്ത്ഥികളുമായി മത്സരിച്ചാണ് ചെക്ക് സുന്ദരി ലോക കിരീടം നേടിയത്. മുംബൈയിലെ ബികെസിയിലെ ജിയോ വേള്ഡ് സെൻ്ററിലായിരുന്നു മത്സരം അരങ്ങേറിയത്. കഴിഞ്ഞ വര്ഷത്തെ വിജയിയായ പോളിഷ് മിസ് വേള്ഡ് 2022 കരോലിന ബിലാവ്സ്കാണ് തൻ്റെ പിന്ഗാമിയെ കിരീടം അണിയിച്ചത്. 140-ലധികം രാജ്യങ്ങളിൽ മത്സരം സംപ്രേക്ഷണം ചെയ്തു. മിസ് ഇന്ത്യ വേള്ഡ് ജേതാവായ സിനി ഷെട്ടിയാണ് മത്സരത്തില് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

മിസ്സ് വേള്ഡ് മത്സരത്തില് സൗന്ദര്യ റാണികള് പരസ്പരം മത്സരിക്കുന്ന നിരവധി മത്സരങ്ങളുണ്ട്, അതില് ബ്യൂട്ടി വിത്ത് എ പര്പ്പസ്, ഹെഡ്-ടു-ഹെഡ് ചലഞ്ച്, മിസ് വേള്ഡ് സ്പോര്ട്സ് അല്ലെങ്കില് മിസ് വേള്ഡ് സ്പോര്ട്സ് വുമണ്, മിസ് വേള്ഡ് ടാലന്റ്, വേള്ഡ് ടോപ്പ് ഡിസൈനര് അവാര്ഡ്, മിസ് വേള്ഡ് ടോപ്പ് എന്നിവ ഉള്പ്പെടുന്നു. 12 അംഗ ജഡ്ജിമാരുടെ പാനലിൽ, കൃതി സനോന്, പൂജ ഹെഗ്ഡെ, സാജിദ് നദിയാദ്വാല, ഹര്ഭജന് സിംഗ്, രജത് ശര്മ്മ, അമൃത ഫഡ്നാവിസ്, വിനീത് ജെയിന്, ജൂലിയ മോര്ലി സിബിഇ, ജമില് സെയ്ദി എന്നിവരും മാനുഷി ചില്ലര് ഉള്പ്പെടെ മൂന്ന് മുന് ലോകസുന്ദരിമാരും ഉള്പ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us