പെൻഗ്വിനുകളെ എണ്ണാമോ, എന്നാൽ അന്റാർട്ടിക്കയിലുണ്ട് ജോലി!

ബേസ് ലീഡർ, ഷോപ്പ് മാനേജർ, മൂന്ന് ജെനറൽ അസിസ്റ്റന്റുമാർ എന്നീ ഒഴിവുകളാണുള്ളത്.

dot image

സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ എന്നാലിതാ, വേറെ ലെവൽ ഒരു ജോലി നിങ്ങളെ കാത്തിരിക്കുന്നു... ലോകത്തിന്റെ തെക്കേ അറ്റത്തുള്ള പോസ്റ്റോഫീസിലാണ് ജോലി. യുകെ ആന്റാർടിക് ഹെറിറ്റേജ് ട്രസ്റ്റ് അഞ്ച് പേർക്കുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇനി ജോലി എന്താണെന്നല്ലേ, പെൻഗ്വിനുകളെ എണ്ണലാണ് ജോലി!

ഫെബ്രുവരി 26നാണ് എക്സിൽ ഔദ്യോഗിക പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗൌഡിയർ ദ്വീപിൽ പോർട്ട് ലോക്കറിയിലാണ് ഈ ജോലി ചെയ്യേണ്ടത്. അന്റാർട്ടികയിൽ ഏറ്റവും അധികം കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമാണ് പോർട്ട് ലോക്കർ. 18000 ക്രൂയിസുകൾ വരെ ഒരു വർഷം ഇവിടെ സന്ദർശനത്തിനെത്താറുണ്ട്.

ബേസ് ലീഡർ, ഷോപ്പ് മാനേജർ, മൂന്ന് ജനറൽ അസിസ്റ്റന്റുമാർ എന്നീ ഒഴിവുകളാണുള്ളത്. 2024 നവംബർ മുതൽ 2025 മാർച്ച് വരെയാണ് ഈ ജോലി ഉണ്ടാവുക. 20ാം നൂറ്റാണ്ടിൽ തിമിംഗലവേട്ട ഏറ്റവുമധികം നടന്ന പോർട്ട് ലോക്കറി നേരത്തേ ബ്രിട്ടന്റെ അധീനതയിലായിരുന്നു. 1944 ഫെബ്രുവരി 11 ൽ ആരംഭിച്ച ബ്രിട്ടന്റെ റിസർച്ച് കേന്ദ്രമായ ബേസ് എ 1962 ൽ അടച്ചു. എന്നാൽ പിന്നീട് ചരിത്രപ്രാധാന്യമുള്ള സ്മാരകമായി കണക്കാക്കി സംരക്ഷിച്ച് വരികയാണ്.

dot image
To advertise here,contact us
dot image