ലണ്ടൻ: വില്യം രാജകുമാരനുമായി തനിക്ക് ബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾക്കെതിരെ മൗനം വെടിഞ്ഞ് ലേഡി റോസ് ഹാൻബറി. വില്യമുമായി തനിക്ക് ബന്ധമുണ്ടെന്ന വാദങ്ങൾ തികച്ചും തെറ്റാണെന്ന് ഹാൻബറി വ്യക്തമാക്കി. അഭിഭാഷകൻ മുഖേനയാണ് ഇക്കാര്യങ്ങളിൽ ഹാൻബറി വ്യക്തത വരുത്തിയത്.
അതേസമയം വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടണിനെ പൊതുവേദിയിൽ കാണാത്തതിനെതിരെ രാജകുടുംബത്തിന്റെ ആരാധകർക്കിടയിൽ ഇപ്പോഴും ഊഹാപോഹങ്ങൾ തുടരുകയാണ്. എന്നാൽ കെയ്റ്റിൻ്റെ മൗനം ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതുകൊണ്ടാണെന്നാണ് പാപ്പരാസികൾ പറഞ്ഞ് പരത്തുന്നത്. രാജകുടുംബവുമായി ദൃഢമായ ബന്ധമുണ്ട് ഹാൻബറിക്ക്.
ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള് 2019 മുതലുള്ളതാണെങ്കിലും ഇപ്പോൾ ചർച്ചകൾക്ക് ചൂടേറിയിരിക്കുന്നു. ഇതിനിടെ കെയ്റ്റ് രാജകുമാരയുടെ ആരോഗ്യത്തെക്കുറിച്ചും ചില ആശങ്കകൾ ഉയർന്നിരുന്നു. ജനുവരിയില് വയറിന് ശസ്ത്രക്രിയയ്ക്ക് രാജകുമാരി വിധേയ ആയിയെന്നും വാർത്തകളുണ്ടായിരുന്നു.
മുന് ഇന്ത്യന് അംബാസഡര് തരണ്ജിത് സിംഗ് സന്ധു ബിജെപിയില്; അമൃത്സറില് മത്സരിച്ചേക്കും