30 ലക്ഷം വിലമതിപ്പുള്ള സ്വർണക്കട്ടി കണ്ടെത്തി; ലഭിച്ചത് റെയിൽവേ ട്രാക്കിനടുത്ത് നിന്ന്

യുകെയിൽ ആദ്യമായാണ് മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെ ഇത്രയും വലിയ സ്വർണക്കട്ടി കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു.

dot image

ലണ്ടൻ: ഇംഗ്ലണ്ടിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ സ്വർണക്കട്ടി കണ്ടെടുത്തതായി റിപ്പോർട്ടുകൾ.മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെയാണ് സ്വർണ്ണക്കട്ടി കണ്ടെത്തിയത്. യുകെയിലെ ഏറ്റവും വലിയ നിധി വേട്ടയ്ക്ക് നേതൃത്വം നൽകിയത് റിച്ചാർഡ് ബ്രോക്കാണ്. 30,000 പൗണ്ട് അഥവാ 31.62 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണക്കട്ടിയാണ് കണ്ടെത്തിയത്. തൻ്റെ പര്യവേഷണ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി റിച്ചാർഡ് ഇതിനെ വിശേഷിപ്പിച്ചു.

'സുപ്രീം കോടതിയുടെ ചരിത്രമെഴുതുമ്പോൾ ഈ കാലം സുവർണലിപികളിൽ ആകില്ല'; വിമർശിച്ച് കപിൽ സിബൽ

തുരുമ്പെടുത്ത വസ്തുക്കളായിരിക്കുമെന്ന അനുമാനത്തിലാണ് പര്യവേഷണം ആരംഭിച്ചത്, എന്നാൽ 64.8 ഗ്രാം ഭാരമുള്ള ഒരു വലിയ സ്വർണ്ണക്കട്ടി തൻ്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു. ഹിറോസ് നഗറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ലോഹത്തിന് ഇപ്പോൾ ലേലത്തിൽ കുറഞ്ഞത് 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുകെയിൽ ആദ്യമായാണ് മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെ ഇത്രയും വലിയ സ്വർണക്കട്ടി കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. സ്വർണ്ണ നിക്ഷേപത്തിന് പേരുകേട്ട പ്രദേശമായ വെയിൽസിലാണ് ഈ നിർണായക കണ്ടെത്തൽ നടന്നത്. മച്ച് വെൻലോക്ക് ഗ്രാമത്തിന് സമീപം റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് വലിയ സ്വർണ്ണക്കട്ടി കണ്ടെത്തിയത്.

dot image
To advertise here,contact us
dot image