ക്യാൻസറിനെ നേരിട്ട് കെയ്റ്റ് മിഡിൽടൺ, തിരച്ചറിഞ്ഞ നിമിഷം പങ്കുവച്ച് വെയിൽസ് രാജകുമാരി

കാൻസർ സ്ഥിരീകരണം വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്

dot image

ലണ്ടൻ: വില്യം രാജകുമാരൻ്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കെയ്റ്റ് മിഡിൽടണിന് ക്യാൻസർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കേറ്റ് തന്നെയാണ് വീഡിയോയിലൂടെ ലോകത്തിനുമുന്നിൽ ഇത് തുറന്നു പറഞ്ഞതും. ഇപ്പോൾ നടക്കുന്ന ചികിത്സയെക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും കെയ്റ്റ് മനസ്സ് തുറന്നു.

ജനുവരിയാലാണ് ശസ്ത്രക്രിയ നടത്തിയത്. കാൻസർ സ്ഥിരീകരണം വളരെ ഞെട്ടലോടെയാണ് അറിഞ്ഞതും. അന്ന് ലക്ഷണങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും കാൻസർ ആയിരിക്കില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കെയ്റ്റ് പറഞ്ഞു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കെയ്റ്റ് വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ ചാൾസ് രാജാവിന് പിന്നാലെ രാജകുടുംബത്തിലെ മറ്റൊരാൾക്ക് കൂടി കാൻസർ സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത് ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. വളരെ സ്വകാര്യമായിട്ടാണ് രാജകുടുംബം ഇത് കൈകാര്യം ചെയ്തത്. എന്നാൽ ഏതുതരം കാൻസറാണ് ബാധിച്ചത് എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കേറ്റിന്റെ ഓഫീസ് കൂടിയായ കെൻസിങ്ടൺ പാലസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാൾസ് രാജാവിനും കാൻസർ ബാധിച്ച വിവരം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. എന്നാൽ ഏതുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം ഇതുവരെ പങ്കുവെച്ചിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us