റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗൺ ബോൾ സെഡ് തീം പാർക്ക് നിർമ്മിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിന് സമീപം നിർമിക്കുന്ന വിനോദ നഗരമായ ഖിദ്ദിയയിലാണ് ഈ തീം പാർക്ക് നിർമിക്കുന്നത്. ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തീം പാര്ക്ക് ഒരുങ്ങുന്നത്.
ഡിസ്നി വേൾഡിൻറെ മാതൃകയിൽ നിർമിക്കുന്ന ഖിദ്ദിയയുടെ ‘പവർ ഓഫ് പ്ലേ’ ചിന്തയെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഈ രീതിയിലുള്ള ആദ്യ പാർക്കാണ് ഇത്. ഡ്രാഗൺ ബാൾ സിനിമയിലെ ‘കാമിസ് ഹൗസ്‘, ‘ദ ക്യാപ്സ്യൂൾ കമ്പനി’,'പ്ലാനറ്റ് ബീറസ്’ എന്നീ കഥകളിലുടെ ആസ്വാദ്യകരമായ ഒരു സംവേദനാത്മക യാത്രാനുഭവമാണ് സന്ദർശകർക്ക് ഡ്രാഗൺ തീം പാർക്കിൽ ലഭിക്കുക എന്ന് ഖിദ്ദിയ നിക്ഷേപ കമ്പനി ഡയറക്ടർ ബോർഡ് അറിയിച്ചു.
അഞ്ച് പ്രമുഖ വിനോദ കമ്പനികൾ ഒരുക്കുന്ന 30ലധികം ഗെയിമുകളാണ് ഈ പാർക്കിൽ ഉണ്ടാവുക. പാർക്കിനുള്ളിൽ താമസിക്കാനുള്ള ഹോട്ടലുകളും കഴിക്കാനുള്ള റെസ്റ്റോറൻ്റുകളും ഉണ്ട്. ആനിമേഷൻ ലോകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വിനോദ കേന്ദ്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയും ടോയ് ആനിമേഷനും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന നിരവധി പ്രോജക്ടുകളിൽ ഒന്നാണ് ഡ്രാഗൺ ബാൾ തീം പാർക്ക്.
ലോകത്തെ ഏറ്റവും വലുപ്പമുള്ളവയിൽ ഒന്നായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, മോട്ടോർ സ്പോർട്സിനായുള്ള സ്പീഡ് ട്രാക്ക് എന്നീ മൂന്ന് പ്രധാന പദ്ധതികൾ ഖിദ്ദിയയിൽ ആരംഭിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. ജപ്പാനിലെ പ്രമുഖ ആനിമേഷൻ കമ്പനിയും യഥാർഥ ഡ്രാഗൺ ബാൾ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായ ടോയ് ആനിമേഷനാണ് പാർക്ക് ഒരുക്കുന്നത്.
പ്രണയത്തിലലിഞ്ഞ് ലോകേഷും ശ്രുതി ഹാസനും, ലിയോ ഡയറക്ടറിലെ കാമുകനെ കാണാം 'ഇനിമേൽ'ഇറങ്ങി