ഔദ്യോഗിക അഭിമുഖത്തിന് ട്രെന്ഡി അഡിഡാസ് സാംബ ധരിച്ചെത്തി; മാപ്പുപറഞ്ഞ് ഋഷി സുനക്

സംഭവത്തില് സോഷ്യല് മീഡിയ ഉപയോക്താക്കളില് നിന്നും ഫാഷന് നിരീക്ഷകരില് നിന്നും വിമര്ശനം നേരിട്ടിരുന്നു

dot image

ലണ്ടന്: ഔദ്യോഗിക വസതിയില് നടന്ന അഭിമുഖത്തില് അഡിഡാസ് സാംബ സ്നീക്കര് ധരിച്ചതില് വ്യാപക വിമര്ശനമേറ്റുവാങ്ങിയതിനെ തുടര്ന്ന് ക്ഷമാപണം നടത്തി യുകെ പ്രധാനമന്ത്രി ഋഷി സുനക്. അഭിമഖത്തിലെ തന്റെ ലുക്കിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക വിമര്ശനമേറ്റതിനെ തുടര്ന്നാണ് അദ്ദേഹം 'അഡിഡാസ് സാംബ കമ്മ്യൂണിറ്റി'യോട് ക്ഷമാപണം നടത്തിയത്. മുതിര്ന്ന രാഷ്ട്രീയ നേതാവ് ട്രെന്ഡിയായി പ്രത്യക്ഷപ്പെടാന് ശ്രമിച്ചതാണ് വ്യാപക വിമര്ശനത്തിനടയാക്കിയത്.

സംഭവത്തില് സോഷ്യല് മീഡിയ ഉപയോക്താക്കളില് നിന്നും ഫാഷന് നിരീക്ഷകരില് നിന്നും ഋഷി സുനകിന് വിമര്ശനം നേരിട്ടിരുന്നു. ക്ഷമാപണം നടത്തിയെങ്കിലും താന് അഡിഡാസിന്റെ 'ദീര്ഘകാല ഭക്തനായിരുന്നു'വെന്ന് ഋഷി സുനക് അഭിപ്രായപ്പെട്ടു. സുനക് തന്റെ ഗവണ്മെന്റിന്റെ നികുതി നയങ്ങളെ കുറിച്ച് സംസാരിച്ച അഭിമുഖത്തിലാണ് ജര്മ്മന് സ്പോര്ട്സ് വെയര് ബ്രാന്ഡിന്റെ ചാര, വെള്ള, കറുപ്പ് നിറമുള്ള സ്നീക്കര് ധരിച്ചെത്തിയത്. അഡിഡാസ് സമ്പന്നമായ ചരിത്രമുള്ള ഒരു ഐതിഹാസിക ഷൂ ആണ്. ട്രെന്ഡില് പരിഗണിക്കപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട് അതിന്. എന്നാല്, സുനക് ഔദ്യോഗിക അഭിമുഖത്തില് ട്രെന്ഡിയായി പ്രത്യക്ഷപ്പെടാന് ശ്രമിച്ചത് കാരണം അഡിഡാസിന്റെ വിലയിടിഞ്ഞെന്നും അഡിഡാസ് ആരാധകര് ആക്ഷേപിച്ചു.

എല്ബിസി റേഡിയോയില് പ്രതികരിച്ച സുനക് 'ഞാന് സാംബ കമ്മ്യൂണിറ്റിയോട് പൂര്ണ്ണമായും ക്ഷമാപണം നടത്തുന്നു. പക്ഷെ എന്റെ വാദത്തെ പ്രതിരോധിക്കുന്നതിനായി പറയുന്നു. ഞാന് സാംബയടക്കമുള്ള അഡിഡാസ് സ്നീക്കറുകള് ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി. തന്റെ സഹോദരനില് നിന്ന് ക്രിസ്മസ് സമ്മാനമായി തനിക്ക് ആദ്യ ജോഡി അഡിഡാസ് സ്നീക്കറുകള് ലഭിച്ചുവെന്നും അതിനുശേഷം താന് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖ വീഡിയോയില് കാണുന്ന സാംബ അഡിഡാസ് സ്നീക്കറുകള് താന് വിലകൊടുത്ത് വാങ്ങിയതാണെന്നും സുനക് പറഞ്ഞു. എന്നാല്, 'സ്വയം ചെറുപ്പം ആയി അവതരിപ്പിക്കാനുള്ള ശ്രമത്തില്, ഋഷി സുനക് ഒരു സ്നീക്കര് ധരിച്ച് മോശമാക്കിയെന്നും പാദരക്ഷകളുടെ ചരിത്രകാരിയായ എലിസബത്ത് സെമ്മല്ഹാക്ക് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us