കോലാലംപൂര്: തായ്ലന്റിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ മലേഷ്യൻ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി. 24 കാരിയായ വിരു നികാഹ് ടെറിൻസിപ്പ് തായ്ലന്റിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ 2023 ൽ നേടിയ ബ്യൂട്ടി ക്വീൻ പട്ടമാണ് വിരുവിന് നഷ്ടമായത്.
വീഡിയോയിൽ പുരുഷ നർത്തകർക്കൊപ്പമായിരുന്നു വിരുവിന്റെ ഡാൻസ്. വീഡിയോ വൈറലായതോടെ വലിയ തോതിൽ വിമർശനം ഉയർന്നു. ബ്യൂട്ടി ക്വീൻ സ്ഥാനത്തുനിന്ന് വിരുവിനെ നീക്കാൻ തീരുമാനിച്ചുള്ള തീരുമാനം പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് അവർ തന്നെ സ്വയം പട്ടം തിരിച്ച് നൽകുകയായിരുന്നു. ഒരു സാധാരണ വ്യക്തിയായിരുന്നെങ്കിൽ വീഡിയോ പ്രശ്നമാകുമായിരുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ഇത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബ്യൂട്ടി ക്വീൻ പട്ടമല്ല, എന്നിലുള്ള വിശ്വാസമാണ് വലുത്. ഒരാളുടെ പൂർണതയും വിജയവും നിശ്ചയിക്കുന്നില്ല. എല്ലാവർക്കും തെറ്റുകൾ പറ്റാം - വിരു പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തിൽ ഉൾപ്പെട്ടത് താൻ മാത്രമാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നും സൈബർ ആക്രമണെ തുടർന്ന് വിരു സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.