രാജ്യസുരക്ഷയ്ക്ക് ഭീഷണി; എക്സ് നിരോധിച്ച് പാകിസ്താൻ

പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ജയിലിലടച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് മുതലാണ് എക്സ് ലഭിക്കുന്നതിൽ രാജ്യത്ത് തടസ്സം നേരിട്ട് തുടങ്ങിയത്.

dot image

ഇസ്ലാമബാദ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് നിരോധിച്ച് പാകിസ്താൻ. എക്സ് നിരോധിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നിരോധനം താത്കാലികമാണെന്നാണ് പാക് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. ഫെബ്രുവരി മുതൽ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ലഭിക്കുന്നില്ലെന്ന പരാതികൾ പാകിസ്താനിൽ നിന്ന് പുറത്തുവന്നിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ജയിലിലടച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് മുതലാണ് എക്സ് ലഭിക്കുന്നതിൽ രാജ്യത്ത് തടസ്സം നേരിട്ട് തുടങ്ങിയത്.

നിർണായക പ്രതിസന്ധികളിൽ ഭരണകൂടവുമായി സഹകരിക്കാൻ എക്സ് തയ്യാറാകുന്നില്ലെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. എക്സിനെ നിരോധിക്കാൻ മൂന്ന് കാരണങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്, ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം.

തലസ്ഥാനമായ ഇസ്ലാമാബാദിലും ലാഹോർ, കറാച്ചി എന്നീ നഗരങ്ങളിലും എക്സ് ലഭിക്കുന്നതിൽ വ്യാപകം തടസ്സം നേരിട്ടിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വോട്ടെടുപ്പ് ദിവസം രാജ്യത്തുടനീളം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. പാകിസ്താനിലും ലോകമെമ്പാടുമുള്ള ആളുകൾക്കും ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകൾ ലഭ്യമാകണമെന്നതാണ് അമേരിക്കയുടെ ആഗ്രഹമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

സിപിഐഎം വാഗ്ദാനത്തില് കോണ്ഗ്രസിനെ കുടുക്കാന് ബിജെപി; നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us